മുന്‍ നേപ്പാള്‍ രാജാവ് അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിച്ചു

അയോധ്യ. മുന്‍ നേപ്പാള്‍ രാജാവ് അയോധ്യയിലെ രാമജന്മഭൂമിയില്‍ സന്ദര്‍ശനം നടത്തി. ഇന്ത്യ സന്ദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു അദ്ദേഹം രാമജന്മഭീമിയില്‍ എത്തിയത്. മുന്‍ നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്ര ിര്‍ ബിക്രം ഷായാണ് രാമജന്മഭൂമി സന്ദര്‍ശിച്ചത്. ജ്ഞാനേന്ദ്ര ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണുകയും ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

തുടര്‍ന്ന് റാം കി പൈഡിയില്‍ സരയു നദിയുടെ തീരവും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഉത്തരപ്രദേശില്‍ എത്തിയ അദ്ദേഹം അയോദ്ധ്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന് ക്ഷേത്രം സന്ദര്‍ശിക്കുവാനുള്ള സൗകര്യം ഒരുക്കിയത്. സംസ്ഥാനത്തിന്റെ അതിഥിയായിട്ടായിരുന്നു ഭാര്യയ്ക്കും മകനും ഒപ്പം അദ്ദേഹം അയോദ്ധ്യയില്‍ എത്തിയത്.

അയോദ്ധ്യ സന്ദര്‍ശനത്തിന് ശേഷം സര്‍ക്യൂട്ട് ഹൗസില്‍ കുറച്ച് സമയം തങ്ങിയ ശേഷമാണ് ജ്ഞാനേന്ദ്ര പിന്നീട് ഹനുമാന്‍ഗര്‍ഹി ക്ഷേത്രം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് ഉത്തരപ്രദേശ് സര്‍ക്കാര്‍ നല്‍കിയത്.