കന്യാസ്ത്രീയെ വിവാഹം കഴിക്കാൻ സഭ അനുവദിച്ചില്ല, ഒടുവിൽ പളളീലച്ചൻ ചെയ്തത്

രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ. പ്രിൻസൺ മഞ്ഞളിയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ വൈറലാണ്. കന്യാസ്ത്രീയ പ്രണയിച്ചു വിവാഹംകഴിക്കണമെന്ന ആ​ഗ്രഹത്തിന് സഭ എതിരുനിന്നപ്പോൾ അച്ഛൻ ചെയ്ത കാര്യമാണ് വൈറലാകുന്നത്. ബിഷപ്പാണ് വിവാഹം കഴിക്കാൻ എതിരുനിന്നത്.

ഇതേത്തുടർന്ന് ഫാദർ പ്രിൻസൺ പുരോഹിതർക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയിൽ ചേരുകയും കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ജെയിംസ് പീറ്റർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു

രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂർ) സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ. പ്രിൻസൺ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കികയും ചെയ്തു. മാന്യമായി ജീവിക്കുന്നതതോ, കണ്ടോ ശീലമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആ അഭ്യർത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയിൽ ചേർന്ന് സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. പ്രിൻസൻ മഞ്ഞളിക്കും വധുവിനും മംഗളാശംസകൾ നേരുന്നു…