മുഫ്തിയിൽ നിന്നും മോദിയിലേക്ക് ;ഞാൻ ബിജെപിയിൽ ചേരാൻ കാരണം നരേന്ദ്രമോദി

രാജ്യത്തിന്റെ അഭിമാനത്തേക്കാൾ എന്റെ മകൾ ജീവനോടെയിരിക്കണം. അതുകൊണ്ട് നിങ്ങളാരും വെടിവയ്പിനൊന്നും പോകണ്ട. ഭീകരർ ഡിമാന്റ് ചെയ്യുന്നത് എന്താണെങ്കിലും അതങ്ങ് കൊടുത്തേക്കാം. ഇങ്ങനെ പറഞ്ഞ ഒരു രാഷ്ട്രീയ നേതാവ് നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്നു. അന്ന് വെറുതെ വിട്ട ഭീകരർ പിന്നെ ചെയ്തതും നമ്മൾ കണ്ടു എന്നാൽ ഇന്ന് മോഡി ഭരിക്കുന്ന ഭാരതത്തിൽ ഒരു രാഷ്ട്രീയ നേതാവും അങ്ങനെ പറയില്ല. അതാണ് നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന നേതാവിന്റെ കരുത്ത്. താൻ ബിജെപി യിൽ ചേർന്നതും പട്ടാളത്തിലെ സേവനകാലവും ഓർമ്മിക്കുകയായിരുന്നു മേജർ രവി.

ബിജെപിയിൽ ചേരാനുള്ള ഏക കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മേജർ രവി. രാജ്യത്തെക്കാൾ വലുത് മകളാണെന്ന് പറഞ്ഞ ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്നത്തെ സ്ഥിതി അങ്ങനെയല്ലെന്നും മേജർ രവി പറഞ്ഞു. തീവ്രവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന നിരവധി നോതാക്കൾ നമുക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിൻറെ സുരക്ഷിതത്വത്തിനും അഭിമാനത്തേക്കാളും അധികം സ്വന്തം മക്കളെയും, അവനവനെയും സ്നേഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത് ബി ജെ പി ആണെന്നും നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന കരുത്തുറ്റ നേതാവ് നമുക്കുള്ളത് കൊണ്ടാണെന്നും വ്യക്തമാക്കി മേജർ രവി. അത് കൊണ്ടാണ് താൻ ബി ജെ പി യിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി സങ്കുചിതമായ മനസ്സുള്ളവർ എങ്ങനെയാണു രാജ്യതാല്പര്യങ്ങൾ ബലികൊടുത്തതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

ബി ജെ പിയിൽ മെമ്പർഷിപ്പ് എടുക്കാനുണ്ടായ കാരണം പറയാം. 1975ലാണ് പട്ടാളത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. 88 കളിലാണ് ആദ്യമായി നിറ തോക്കുകളുമായി ഭീകരർക്കെതിരെ പോരാടാനായി കാശ്മീരിലേക്ക് പറഞ്ഞയക്കുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായി ഭരിച്ചിരുന്ന മുഫ്തി മുഹമ്മദ് സെയ്തിയുടെ മകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. അവരെ രക്ഷിക്കാൻ പട്ടാളക്കാർ പോയി . മൂന്നാം ദിവസം ഇവർ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. പക്ഷെ ഡൽഹിയിൽ നിന്നും വന്ന മറുപടി ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു; “വേണ്ട” എന്നായിരുന്നു ആ മറുപടി. കാരണമെന്താ. ആഭ്യന്തര മന്ത്രിയുടെ മകളാണ് അവിടെയിരിക്കുന്നത്.

രാജ്യത്തിന്റെ അഭിമാനത്തേക്കാൾ എന്റെ മകൾ ജീവനോടെയിരിക്കണം. അതുകൊണ്ട് നിങ്ങളാരും വെടിവയ്പിനൊന്നും പോകണ്ട. അവർ ഡിമാന്റ് ചെയ്യുന്നത് എന്താണെങ്കിലും അതങ്ങ് കൊടുത്തേക്കാം. അന്ന് വിട്ടുകൊടുത്ത നാല് പേരാണ് പിന്നീട് എയർ ഇന്ത്യ വിമനം തട്ടിക്കൊണ്ടുപോയി രാജ്യത്തിന്റെ അഭിമാനം കൂപ്പുകുത്തിച്ചത്. മേജർ രവി ഓർത്തെടുത്തുഎന്നാൽ ഇന്ന് അങ്ങനെയല്ല, ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് നരേന്ദ്ര ദാമോദർ ദാസ് മോദിയാണ്, ഇന്ന് അങ്ങനെ ചിന്തിക്കാൻ പോലും ആരും ധൈര്യപ്പെടില്ല. മേജർ രവി പറഞ്ഞു. അത് കൊണ്ടാണ് ഞാൻ ബി ജെ പി യിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി

പലരും പറഞ്ഞ് പരത്തിയിട്ടുള്ളത് മേജർ രവി കമ്യൂണിസ്റ്റോ കോൺ​ഗ്രസോ ആണെന്നാണ്. എന്നാൽ, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് ഒരു പാർട്ടിയുടെ അം​ഗത്വം സ്വീകരിച്ചത് കഴിഞ്ഞ ഡിസംബർ 26-ന് ബിജെപിയുടെ പാർട്ടി അദ്ധ്യക്ഷനായ നദ്ദയിൽ നിന്നാണ്. ഇതിന് മുമ്പ് പല വേദികളിലും പോയത് ഒരു സിനിമാ സംവിധായകൻ എന്ന നിലയിലാണ്. ഞാൻ പി രാജീവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോയിട്ടുണ്ട്. അവിടെ പോയിട്ട് ഞാൻ മാർക്സിസം എന്താണെന്നും ലെനിനിസം എന്താണെന്നും അല്ല പറഞ്ഞത്. ഞാൻ എനിക്കറിയുന്ന ആ വ്യക്തിയെക്കുറിച്ചാണ് പറഞ്ഞത്.