ഹ്യുണ്ടായിയുടെ ഉത്പാദനം പകുതിയായി കുറഞ്ഞു

ദക്ഷിണ കൊറിയയിലെ ട്രക്കർമാരുടെ പണിമുടക്കിന്റെ അനന്തരഫലമായി ഘടകങ്ങളുടെ ക്ഷാമം കാരണം ഹ്യുണ്ടായിയുടെ ഏറ്റവും വലിയ നിർമ്മാണ സമുച്ചയത്തിൽ ഉത്പാദനം പകുതിയായി കുറഞ്ഞു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, 1,000 ഓളം ട്രക്കർമാർ വെള്ളിയാഴ്ച ഉൽസാനിലുള്ള ഹ്യുണ്ടായിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ സമരം ആരംഭിച്ചു.

ഹ്യൂണ്ടായിയുടെ ഉൽസാൻ ഫാക്ടറി, സമരം ആരംഭിക്കുന്നതിന് മുമ്പ്, ഏതാണ്ട് പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചിരുന്നു.വർധിച്ചുവരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് കാർഗോ ട്രക്കേഴ്‌സ് സോളിഡാരിറ്റി യൂണിയനിലെ 8,100 അംഗങ്ങൾ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആഗോള വിതരണ ശൃംഖലയെ ഈ സമരം കൂടുതല്‍ സമ്മർദ്ദത്തില്‍ ആക്കുമെന്ന് ഭയപ്പെടുന്നതായും റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യ്തു.

“ട്രക്കർമാരുടെ പണിമുടക്ക് കാരണം ഞങ്ങളുടെ ഉൽപ്പാദനത്തിൽ ചില തടസ്സങ്ങളുണ്ട്, എത്രയും വേഗം ഉൽപ്പാദനം സാധാരണ നിലയിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഹ്യുണ്ടായ് മോട്ടോറിന്റെ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യ്തു. ഈ നീക്കം ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും തുറമുഖങ്ങളിലെ ജോലികൾ മന്ദഗതിയിലാക്കുകയും ചെയ്തു.