ഞാനും മഞ്ജുമ്മയും തമ്മിൽ ഒരു ബന്ധം ഉണ്ട് എന്ന് തെളിയിച്ചാൽ പറയുന്നത് എന്തും ഞാന്‍ അനുസരിയ്ക്കും- ഫുക്രു

ബിഗ്ഫു ബോസ് തരങ്ങളായ മഞ്ജു പത്രോസും ഫക്രുവും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിലടക്കം വൻ ചർച്ചയായിരുന്നു . ഫുക്രുവിന്റെ ചുണ്ടില്‍ മഞ്ജു പത്രോസ് ഉമ്മ വച്ചു എന്നും, ഇരുവരും തമ്മില്‍ തെറ്റായ ബന്ധമുണ്ട് എന്നും പറഞ്ഞുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു. ഇപ്പോളിതാ വിവാദതത്തോട് പ്രതികരിക്കുകയാണ് ഫുക്രു, വാക്കുകളിങ്ങനെ

മഞ്ജുമ്മ യുടെ പേര് ചേര്‍ത്ത് എന്നെ കുറിച്ച് വന്ന വിവാദങ്ങളൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. കാരണം അതില്‍ ഒരു തുള്ളി പോലും സത്യമില്ല. മനസ്സില്‍ പോലും ഇല്ലാത്ത കാര്യങ്ങളാണ് അത്. അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ട് എന്ന് തെളിയിച്ചാല്‍ പറയുന്നത് എന്തും ഞാന്‍ അനുസരിയ്ക്കും. പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനെ ഒരു ഫീലിങ്‌സ് ഉണ്ടായിരുന്നു എന്ന് തെളിയിക്കണം

ബിഗ്ഗ് ബോസിന് ശേഷം ഫുക്രുവുമായുള്ള ബന്ധത്തിന്റെ പേരില്‍ താനും ഒരുപാട് അപവാദങ്ങള്‍ കേട്ടു എന്ന് മഞ്ജു പത്രോസും പറഞ്ഞിരുന്നു. ചെറുപ്പം മുതലേ എനിക്ക് ആണ്‍കുട്ടികളോട് പ്രത്യേക വാത്സല്യമാണ്. എനിക്കുള്ളത് ഒരു അനിയനാണ്. ജനിച്ചതും മകന്‍. അത് പോലെ ഒരു കുഞ്ഞ് അനിയനായിട്ട് മാത്രമേ ഫുക്രുവിനെ കണ്ടിട്ടുള്ളൂ. ബിഗ്ഗ് ബോസില്‍ എന്തിനും എനിക്ക് സപ്പോര്‍ട്ട് ഉള്ള അനിയനായിരുന്നു ഫുക്രു എന്നാണ് മഞ്ജു പത്രോസ് സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.