സ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ഇപ്പോഴും, പ്രണയിനിയെക്കുറിച്ച് തുറന്നുപറഞ്ഞ് ഫുക്രു

ടിക് ടോക്കിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളതാരമാണ് ഫുക്രു. ബി​ഗ് ബോസിലെത്തിയതോടെ താരത്തിന് ആരാധകരും വിമർശകരും വർദ്ധിച്ചു. ടിക് ടോക്കിൽ നമ്മൾ കണ്ട ആ ഫ്രീക്കൻ പയ്യനിൽ നിന്നും തീർത്തും മറ്റൊരു വ്യക്തിയെയാണ് നമ്മൾ ബിഗ് ബോസിനുള്ളിൽ കണ്ടത്. ആദ്യം മുതൽ പല പ്രശ്നങ്ങളിലും പക്വതയാർന്ന ഇടപെടലുകളിലൂടെയാണ് ഫുക്രു പെരുമാറിയിരുന്നത്. ആരുടെയും ഇടത്തിലേക്ക് അനാവശ്യമായി കടന്നു കയറാതെയും എന്നാൽ, ഇടപെടേണ്ട സമയത്ത് ജനശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തിയും ഫുക്രു ശ്രദ്ധിക്കപ്പെട്ടു. ഒരു പക്ഷെ ബിഗ് ബോസിൽ നിന്നും ഒന്നോ രണ്ടോ സ്ഥാനം താരം സ്വന്തം ആകുമായിരുന്നു എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിച്ചതും.

ഇപ്പോൾ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയിനിയെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

സിനിമാ താരങ്ങളടക്കം ധാരാളം പെണ് സുഹൃത്തുക്കൾ ഉള്ള ഫക്രുവിന്റെ കാമുകി ആര് എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു. നടി നൂറിന് അടക്കം പലരുമായുമുള്ള ചിത്രങ്ങൾ ഫക്രു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. പക്ഷേ കാമുകിയുടെ ഫോട്ടോ മാത്രം എങ്ങും ഉണ്ടായിരുന്നില്ല. ആരാധകരുടെ സംശയത്തിനുള്ള ഉത്തരവുമായി സാക്ഷാൽ പക്രു തന്നെ രം​ഗത്തെത്തി. സ്കൂളിൽ പഠിക്കുന്ന കാലത്തു എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോട് തോന്നിയ പ്രണയം ആണ് ഫക്രു തുറന്നുപറഞ്ഞു കൈയടി നേടിയത്

സബിൻ എന്ന സുഹൃത്ത് സ്ഥിരമായി നോക്കുന്ന കുട്ടിയായിരുന്നു അങ്ങനെയാണ് തനിക്കും അവളോട് പ്രണയം തോന്നിയത് ഒരിക്കൽ കുട്ടിയുടുപ്പ് ഇട്ടു വന്ന അവളെ എല്ലാവരും കൂടി വായിനോക്കുന്നതു കണ്ടു സഹികെട്ടു ഫക്രു അവളോട് നേരിട്ട് പോയി നിനക്ക് കുറച്ചു നല്ല ഇറക്കമുള്ള ഡ്രസ്സ് ഇട്ടൂടെ എന്ന് ചോദിച്ചു അന്ന് മുതൽ ആണ് ഇരുവരും പ്രണയത്തിലാവുന്നതു.

സ്കൂൾ അടച്ച സമയത്തു അവൾക്കു സിം കൊടുക്കാൻ വേണ്ടി അവളുടെ വീട്ടിൽ പോയ ഫക്രുവിനെ അവളുടെ ‘അമ്മ ഓടിക്കുകയും ചെയ്തു. അന്ന് തിരിച്ചു ഓടിയെങ്കിലും ഇപ്പോഴും ആ കുട്ടിയുമായി താൻ പ്രണയത്തിൽ ആണെന്നാണ് ഫക്രു പറയുന്നത്..എന്നാൽ പ്രണയിനിയുടെ പേരോ ചിത്രമോ ഒന്നും ഫക്രു എങ്ങും പങ്ക് വെച്ചിട്ടില്ല