ജി20 വിരുന്നിൽ അതിഥികളേ ദൈവത്തേ പോലെ സ്വീകരിച്ച് പ്രധാനമന്ത്രി, സാരിയിലും ഇന്ത്യൻ വേഷത്തിലും തിളങ്ങി ലോക നേതാക്കളും പത്നിമാരും

ജി 20 ഉച്ചകോടിക്കിടെ 15 ലോകനേതാക്കളേ അമ്പരപ്പെടുത്തി ഭാരതത്തിന്റെ അതിഥി ദേവോ ഭവ. ജി 20 ഉച്ചകോടിക്ക് എത്തിയ ലോക നേതാക്കൾക്ക് ഭാരത രാഷ്ട്രപതി ഒരുക്കിയ മെഗാ ഡിന്നർ ആയിരുന്നു വേദി. മെഗാ ഡിന്നർ വെറും ഒരു ഭക്ഷണം കഴിക്കൽ മാത്രമായിരുന്നില്ല. ഭാരത സാംസ്കാരിക പൈതൃകത്തിലേക്കും 5000 വർഷത്തിലധികം പഴക്കമുള്ള നമ്മുടെ മാനവിക പൈതൃകവും ലോകത്തേ വിളിച്ചറിയിക്കുന്ന പരിപാടി കൂടിയായിരുന്നു.

ലോകനേതാക്കളുടെ ഭാര്യമാരെല്ലാം എത്തിയത് സാരിയിലും ചുരിദാറിലുമായിരുന്നു. മെഗാ ഡിന്നർ വെറും ഒരു ഭക്ഷണം കഴിക്കൽ മാത്രമായിരുന്നില്ല. ഭാരത സാംസ്കാരിക പൈതൃകത്തിലേക്കും 5000 വർഷത്തിലധികം പഴക്കമുള്ള നമ്മുടെ മാനവിക പൈതൃകവും ലോകത്തേ വിളിച്ചറിയിക്കുന്ന പരിപാടി കൂടിയായിരുന്നു.

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഭാര്യ, യു കെ പ്രധാനമന്ത്രിയുടെ ഭാര്യ, ബംഗ്ളാദേശ് പി.എം, എംഎഫിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ, ഐ എഫ് എഫ് പ്രസിഡന്റിന്റെ ഭാര്യ, മൗറീഷ്യൻ തലവന്റെ ഭാര്യ, തുടങ്ങിവരെല്ലാം ഇന്ത്യൻ വസ്ത്രത്തിലാണ്‌ എത്തിയത്.

മെഗാ ഡിന്നർ എന്നായിരുന്നു രാഷ്ട്രപതിയുടെ വിരുന്നിനെ വിശേഷിപ്പിച്ചത്. ജി 20 അംഗങ്ങൾ 20 രാജ്യങ്ങൾ ആണേലും 150 രാജ്യങ്ങൾ ക്ഷണിതാക്കൾ ആയിരുന്നു. എല്ലാ അഥിതികളേയും വിരുന്ന് ശാലയുടെ വാതിലിൽ നിന്ന് തന്നെ ഇന്ത്യൻ പ്രസിഡന്റ് സ്വീകരിച്ചു. ഒരു വിവാഹ ചടങ്ങിൽ ഗ്രഹനാഥൻ അതിഥികളേ സ്വീകരിക്കുന്നത് പോലെയുള്ള എല്ലാ ഉപചാര മര്യാദകളും ഭാരതം അതിഥികളോട് കാണിച്ചു. പ്രസിഡന്റിനൊപ്പം നരേന്ദ്ര മോദിയും അഥിതികളേ വിരുന്ന ശാലയിലേക്ക് ക്ഷണിക്കാൻ കാത്ത് നിന്നു.

ഇതൊന്നും ലോകത്ത് ഒരു രാജ്യത്തും നമുക്ക് കാണാൻ ആകില്ല. പാശ്ചാത്യ ശൈലി ആണ്‌ എങ്കിൽ എല്ലാവരും മേശക്ക് ചുറ്റും കഴിക്കാൻ വന്നിരിക്കുകയേ ഉള്ളു.വിരുന്നിനു വരുന്നവരെ കൈകൊടുത്തും ആലിംഗനം ചെയ്തും ഒരു കൈകളും തൊഴുതും നിന്ന് ആനയിക്കുന്ന അഥിതെ മര്യാദ നമ്മുടെ ഭാരത സംസ്കാരമാണ്‌. ഈ മണ്ണിന്റെ പൈതൃകമാണ്‌. അതിഥി ദേവോ ഭവ..അതാണ്‌ ഭാരത സംസ്കാരം.അതിഥികളേ ദേവന്മാരേ പോലെയും ദൈവങ്ങളേ പോലെയും കാണുക..ഈ മനോഹരമായ മര്യാദകൾ ഈ ഭൂമിയിൽ മറ്റ് ഏത് മണ്ണിൽ ഉണ്ടാകും. അതിഥിയെ ഒരു കാരണവശാലും വേദനിപ്പിക്കരുതെന്നും അതിഥിയെ ദേവ തുല്യമായി പൂജിക്കണമെന്നുമാണ് പുരാണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

ഒരിക്കൽ കണ്വാശ്രമത്തിൽ ദുർവ്വാസാവ് മഹർഷി കയറി ചെല്ലുമ്പോൾ ഗർഭിണിയായ ശകുന്തള ദുഷ്യന്തനെക്കുറിച്ച് ആലോചിച്ചിരിക്കുകയായിരുന്നു. ദുർവ്വാസാവ് ‘ഓം നമ:ശിവായ’ എന്ന് പലകുറി ആവർത്തിച്ച് ഉരുവിട്ടിട്ടും ചിന്താമഗ്നയായിരുന്ന ശകുന്തള അറിഞ്ഞതേയില്ല. കണ്വാശ്രമ ത്തിലുള്ളവർക്ക് ആതിഥ്യമര്യാദ നഷ്ടമായോ എന്ന് ദുർവ്വാസാവ് ശകുന്തളയോട് ചോദിക്കുകയും തന്നെ ശ്രദ്ധിച്ചില്ലെന്ന കാരണ ത്താൽ ശകുന്തളയെ ദുർവ്വാസാവ് ശപിക്കുകയും ചെയ്യുന്നു. “ഇവൾ ആരെപ്പറ്റി ചിന്തിക്കുന്നുവോ ആ ആൾ ഇവളെ മറന്നു പോകട്ടെ” എന്ന് ശപിക്കുകയുമാണുണ്ടായത്. അതിഥി സൽക്കാരത്തിൻ്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ഈ പുരാണ കഥയിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

അതുപോലെ തന്നെ ദരിദ്രനായ കുചേലൻ പണ്ട് സതീർത്ഥ്യനായ ശ്രീ കൃഷ്ണഭഗവാനെ കാണാൻ ദ്വാരകയിലെത്തുകയും ദ്വാരക നിവാസികളുടെ പരിഹാസം കേട്ട് തിരികെ പോകാനൊരുങ്ങുമ്പോൾ ഭഗവാൻ പിറകേ പോയി കുചേലനെ കൂട്ടിക്കൊണ്ടുവരികയും എല്ലാ വിധമായ ആതിഥ്യ മര്യാദയോടും കൂടി കുചേലനെ സ്വീകരിക്കുകയും ചെയ്തു. അത് മാത്രമല്ല ഒരു ദിവസം അവിടെ താമസിപ്പിച്ച ശേഷം മാത്രമേ ഭഗവാൻ കുചേലനെ തിരികെ പോകാൻ അനുവദിച്ചുള്ളൂ. ഇവിടെ ദരിദ്രനെന്നോ സമ്പന്നനെന്നോ നോക്കാതെയാണ് കുചേലനെ ഭഗവാൻ സൽക്കരിച്ചത്. ഇഷ്ടമില്ലാത്ത അതിഥിയെയും പുഞ്ചിരിയോടെ സ്വീകരിക്കണമെന്നാണ് പറയാറ്. നമ്മൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ അവർ നമ്മളോട് എങ്ങനെ പെരുമാറണമെന്ന് നമ്മൾ ആഗഹിക്കുന്നുവോ അതുപോലെ ആയിരിക്കണം നമ്മുടെ വീട്ടിൽ അതിഥികൾ വരുമ്പോൾ നമ്മളും അവരോട് പെരുമാറേണ്ടത്.

നമ്മൾ ഓർക്കണം വിരുന്നുകാർക്ക് ഒപ്പം ഇരുന്ന് പോലും ഗ്രഹനാഥൻ ആഹാരം കഴിക്കില്ല. വിരുൻങ്കാർക്ക് ഒപ്പം ഇരുന്ന് കഴിക്കുന്നതിനു പകരം ആ സമയത്തും വരുന്ന അഥിതികളേ സ്വീകരിക്കാനും ആനയിക്കാനും വിരുന്ന് ശാലയുടെ കവാടത്തിൽ ഗ്രഹനാഥൻ ഉണ്ടാകും ഈ അഥിതി ദേവോ ഭവ എന്ന വലിയ ഇന്ത്യൻ സംസ്കാരത്തേ ചൂഷണം ചെയ്താണ്‌ വിദേശികൾ ഭാരത മണ്ണിൽ എത്തിയത്. ഡച്ചുകാരും ഇംഗ്ളീഷുകാരും ഫ്രഞ്ച്കാരും ഒക്കെ വന്നപ്പോൾ നമ്മുടെ രാജ കൊട്ടാരങ്ങളിൽ അവരെ സ്വീകരിച്ച് ആനയിച്ച് അഥിതികളാക്കി. ഇങ്ങിനെ അഥിതികൾ ആയി വന്നവർ പാൽ കൊടുത്ത കൈക്കിട്ട് കൊത്തി നമ്മുടെ രാജ്യം പിടിച്ചെടുത്തു. ഈ അഥിതി സംസ്കാരമായിരുന്നു എല്ലാ മതങ്ങളേയും ആശയങ്ങളേയും ഇരു കൈകളും നീട്ടി ഭാരതം ഇങ്ങോട്ട് സ്വീകരിച്ചതും

ജി20 വിരുന്നിൽ സാരിയിൽ തിളങ്ങിയ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഭാര്യ യുക്കോ കിഷിദ ചടങ്ങിൽ ശ്രദ്ധേയമായി.എംഎഫിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥ്, സാരിയിൽ തിളങ്ങിയപ്പോൾ ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ സൽവാർ കുർത്ത ധരിച്ചിരുന്നു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിന്റെ ഭാര്യ കോബിത രാംദാനി ഇന്ത്യൻ സാരിയിൽ ആയിരുന്നു വിരുന്നിന്‌ എത്തിയത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സാരി ധരിച്ചിരുന്നു. ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയുടെ ഭാര്യ ഋതു ബംഗ ഭാരത് മണ്ഡപത്തിൽ ജി20 അത്താഴത്തിന് എത്തിയത് സാരി ധരിച്ചാണ്. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി വർണ്ണാഭമായ ഇൻഡോ-വെസ്റ്റേൺ വസ്ത്രം ധരിച്ചു. മെഗാ വിരുന്നിനേക്കാൾ ലോക നേതാക്കളും ഭാര്യമാരും മോദിക്കും ഇന്ത്യൻ പ്രസിഡന്റിനും ഒപ്പം നിന്ന് ചിത്രം എടുക്കുന്നതിൽ ആയിരുന്നു സന്തോഷം കണ്ടെത്തിയതും