ഗതാഗതക്കുരുക്കിന്റെ ഉത്തരവാദി പൊതുമരാമത്ത് വകുപ്പല്ല- മന്ത്രി സുധാകരന്‍

 

ഗതാ?ഗതക്കരുക്ക് പതിവാകുന്ന എറണാകുളം കുണ്ടുന്നൂരില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സന്ദര്‍ശനം നടത്തി. രാവിലെ പത്ത് മണിയോടെ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവും കുണ്ടന്നൂരിലെത്തി റോഡുകള്‍ പരിശോധിച്ചു.

അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് റോഡ് പരിശോധിച്ചതിന് ശേഷം മന്ത്രി പറഞ്ഞു. നിലവില്‍ ടാറിങ്ങ് നടത്താന്‍ കഴിയില്ല. ടൈല്‍സ് ഇടുന്ന പ്രവര്‍ത്തികള്‍ പുരോ?ഗമിക്കുകയാണ്. കുണ്ടന്നൂരില്‍ നിലവിലുള്ള ?ഗതാ?ഗതക്കുരുക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡിക്ക് ഒന്നും ചെയ്യാനില്ല.

പിഡബ്ല്യുഡിയല്ല ?ഗതാ?ഗതക്കുരുക്ക് നിയന്ത്രിക്കുന്നത്.? അത് എസ്പിയോട് ചോദിക്കണം.?ഗതാ?ഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിഡബ്ല്യുഡി എസ്പിയുമായോ കളക്ടറുമായോ ചര്‍ച്ച ചെയ്യാം. എഞ്ചിനീയര്‍മാര്‍ക്ക് റോഡ് പണിയാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് മണിക്കൂറുകളോളം ?ഗതാ?ഗതക്കുരുക്കില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഇവിടുത്തെ ?ഗതാ?ഗത സംവിധാനം പരിഷ്‌കരിക്കണം. ഗതാ?ഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കളക്ടറുമായി ചര്‍ച്ച ചെയ്യാം. എറണാകുളത്ത് മുമ്ബും ഇത്തരത്തില്‍ ?ഗതാ?ഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. മെട്രോയുടെ നിര്‍മ്മാണ സമയത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. രണ്ട് ഫ്‌ലൈ ഓവറുകള്‍ ഒന്നിച്ച് നിര്‍മ്മിക്കുമ്‌ബോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇവിടെ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് ചിലയാളുകള്‍ ഇറങ്ങിപുറപ്പെട്ടിട്ടുണ്ട്.

നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഫ്‌ലൈഓവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ് റോഡ് നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭാ?ഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല.

45 റോഡുകളിലെ തകര്‍ന്ന ഭാ??ഗങ്ങള്‍ ശരിയാക്കി തുടങ്ങിയിട്ടുണ്ട്. റോഡുകളുടെ അറ്റ കുറ്റപ്പണികള്‍ക്കായി ഫണ്ട് തയ്യാറായിട്ടുണ്ട്. കുണ്ടന്നൂരിലെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പണിയുന്നതിനായി ഏഴ് കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.