ഇന്ത്യയുടെ ആദ്യ ബഹിരാകാശ സംഘത്തേ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രാസംഘത്തേ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആദ്യ യാത്രയിൽ അയക്കുക വനിതാ റൊബോട്ടിനെ ആയിരിക്കും.ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ ദൗത്യവുമായി രാജ്യം അതിവേഗം മുന്നോട്ട് നിങ്ങുകയാണ്‌ എന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ശനിയാഴ്ച പ്രഖ്യാപിച്ചു.

“പാൻഡെമിക് കാരണം ഗഗൻയാൻ പദ്ധതി വൈകി. ഇപ്പോൾ അതിന്റെ ആദ്യ പരീക്ഷണ ദൗത്യം ഒക്‌ടോബർ ഒന്നോ രണ്ടോ ആഴ്ചയിൽ ആസൂത്രണം ചെയ്യുകയാണ് എന്നും മന്ത്രി പറഞ്ഞു. ഒന്നും രണ്ടും ദൗത്യങ്ങൾ വിജയിച്ചാൽ മനുഷ്യരെ കൊണ്ടുപോകുന്ന ദൗത്യം നടത്തും.

ഗഗൻയാൻ പ്രോഗ്രാമിന്റെ മറ്റ് പുരോഗതിയിൽരണ്ടാമത്തെ ക്രൂ മൊഡ്യൂൾ സബ് അസംബ്ലി പൂർത്തിയാക്കി .ഓർബിറ്റൽ മൊഡ്യൂൾനിർമ്മാണവും പൂർത്തിയായി. ടെസ്റ്റ് വെഹിക്കിൾ മിഷന്റെ സംയോജന പ്രവർത്തനങ്ങൾക്കായി കമ്മീഷൻ ചെയ്തു, ഗഗൻയാനിനായുള്ള ലോഞ്ച്പാഡ് ഓഗ്മെന്റേഷൻ ജോലികൾ നടന്നുവരികയാണ്.2024-ലോ 2025-ലോ വിക്ഷേപിച്ചേക്കാവുന്ന അവസാന മനുഷ്യ ദൗത്യത്തിന് മുമ്പ് ഒരു ഹ്യൂമനോയിഡ് ‘വ്യോമിത്ര’ വഹിച്ചുകൊണ്ടുള്ള രണ്ട് അൺക്രൂഡ് ദൗത്യങ്ങൾ വിക്ഷേപിക്കാൻ ഇസ്രോ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

മനുഷ്യനെ കയറ്റി കൊണ്ട്പോകുന്ന ദൗത്യം വിജയിച്ചാൽ യുഎസിനുശേഷം ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.