കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ തീവ്രവാദവും കല്ലേറും കുറഞ്ഞുവെന്ന് ഗുലാം നബി ആസാദ്

കശ്മീര്‍. കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ പാടില്ലായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ കശ്മീരില്‍ നടന്നിരുന്ന തീവ്രവാദവും കല്ലേറും കുറച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞത് കശ്മീരിലെ ജനങ്ങളുടെ താല്പര്യത്തിന് ഉതകുന്ന ഒന്നല്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തോടെ കശ്മീരിലെ തീവ്രവാഗദവും കല്ലേറും കുറഞ്ഞുവെന്ന കാര്യം വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദം ആരുടെയും താല്‍പര്യം സംരക്ഷിക്കില്ല. രജ്‌റി, പൂഞ്ച് മേഖലയിലെ തീവ്രവാദ ആക്രമണം വലിയ ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.