പണം വാങ്ങിയ ശേഷം ചിലർ തന്നെ കള്ളനാക്കാൻ ശ്രമിക്കുന്നു, ചാരിറ്റി അവസാനിപ്പിക്കുകയാണ്, ഫിറോസ് കുന്നുംപറമ്പിൽ

കേരളത്തിലെ ഏറ്റവും മികച്ച ചാരിറ്റി പ്രവർത്തകനാണ് ഫിറോസ് കുന്നംപറമ്പിൽ. അടുത്തിടെയായി നിരവധി ആരോപണങ്ങളാണ് ഫിറോസിനെതിരെ ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചാരിറ്റി നിർത്തുകയാണെന്ന് പറയുകയാണ് ഫിറോസ്. പണം വാങ്ങിയ ശേഷം ചിലർ തന്നെ കള്ളനാക്കാൻ ശ്രമിക്കുകയാണെന്നും തെറിവിളികൾ കേട്ട് ചാരിറ്റി പ്രവർത്തനം നടത്തേണ്ട ആവശ്യം തനിക്ക് ഉണ്ടോയെന്നും ഫിറോസ്. രോഗികളെ സന്തോഷത്തോടെ ഏല്‍പിക്കുക, കൊടുത്തുകഴിയുമ്പോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മനപ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന സാഹചര്യം. എന്തിനാണിങ്ങനെ പ്രവര്‍ത്തിക്കുന്ന
തെന്ന് ഫിറോസ് ചോദിച്ചു

വാക്കുകൾ ഇങ്ങനെ, ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ല. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം. അതുകൊണ്ട് തത്കാലം സഹായങ്ങള്‍ നിര്‍ത്തുകയാണ്. പ്രശ്നങ്ങളും വിവാദങ്ങളും തീരട്ടെ. മാനസികമായി താന്‍ തളര്‍ന്നിരിക്കുകയാണ്. താന്‍ ബാങ്ക് രേഖകള്‍ സൂക്ഷിക്കാറില്ല. കണക്കുകളില്‍ ചിലതൊന്നും എഴുതാറില്ല. അത് എനിക്കും പടച്ചവനും മാത്രമേ അറിയൂ. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കേണ്ട. ഒന്നും ഓര്‍മയില്ല, എല്ലാ കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ താന്‍ കമ്പ്യൂട്ടറല്ല

കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നത്. ഒന്നും ചെയ്യാതെ മിണ്ടാതെ നിന്നാല്‍ അത്രയെങ്കിലും സമാധാനം എന്ന തരത്തിലാണ് ഇപ്പോള്‍ പോകുന്നത്. എന്തായാലും നിങ്ങളുടെ അപേക്ഷകള്‍ ഞാന്‍ വാങ്ങിച്ചുവെയ്ക്കും. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നെ പരിഗണിക്കുമെന്നും ഫിറോസ് അപേക്ഷകരോട് പറഞ്ഞു.

https://www.youtube.com/watch?v=NpGtbpUfWLU
.