കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.75 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചുകേസുകളിലായി 4.12 കിലോ ഗ്രാം സ്വർണം പിടികൂടി. 1.75 കോടി രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. എയർ കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. യാത്രക്കാർ പലവിധത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. അഞ്ച് പേരുടെ പക്കൽ നിന്നാണ് ഇത്തരത്തിൽ സ്വർണം കണ്ടെത്താനായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് വർദ്ധിച്ചിരുന്നു. തുടർന്നാണ് ഇന്റലിജൻസ് കൂടുതൽ ജാഗ്രതയിൽ തുടരുകയും വിമാനത്താവളത്തിൽ നിന്ന് സ്വർണവേട്ട നടത്തുകയും ചെയ്തത്.