സ്വർണ്ണകടത്ത് സേട്ടുമാരെ കവർച്ച ചെയ്യുന്ന സംഘം കേരളത്തിൽ സജീവം, ആർക്കും പരാതിയില്ലാത്തതിനാൽ പൊലിസുകാർക്കും ലാഭം

കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരു വാർ‌ത്തയാണ് കർമ ന്യൂസ് പുറത്തു വിടുന്നത്. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് സ്വർണ്ണം ഒരു രേഖയും ഇല്ലാതെ കടത്തുന്ന സേട്ടുമാരെ കൊള്ള ചെയ്യുന്ന സംഘം കാസർകോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കേരളത്തിലെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എത്തുന്ന സ്വർണ്ണമാണ് കാസർക്കോട് ജില്ലയിലെ ഹൊസ്ദുർഗ്, ബദിയടുക്ക, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം കവരുന്നത്. സ്വർണ്ണം കൊണ്ടുവരുന്ന സഹായിക്കുന്നവരിൽ ഭൂരിഭാ​ഗവും ഡ്രൈവർമാർ തന്നെയാണ്.

കണ്ണൂർ ജില്ലയിലെ ഒരു സെട്ടുവിൻ്റെ സ്വർണ്ണം തട്ടിയാൾ ഇപ്പോഴും മാന്യനായി ജീവിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും സ്വർണ്ണം കടത്തികൊണ്ടു വന്ന സേട്ടുവിനെ കാസർക്കോട് കുമ്പളയിൽ വെച്ച് കണ്ണൂരിലെ ക്വട്ടേഷൻ സംഘം തടഞ്ഞു നിർത്തി ആഭരണങ്ങൾ കവർന്നെടുത്തു. തുടർന്ന് ഇയാൾ പോലീസിൽ പരാതി നല്കി. പ്രതികളെ പിടികൂടുകയും ചെയ്തു. അവസാനം അന്നത്തെ ഡിവൈഎസ്പി പകുതി സ്വർണ്ണം വാങ്ങി പോയി. പരാതിക്കാരന് കിട്ടിയത് കുറച്ച് മാത്രം.

അതിനിടെ ചാരിറ്റിയുടെ മറവിൽ ഗൾഫു നാടുകളിൽ നിന്നും പണം പിരിച്ച് അത് സ്വർണ്ണം വാങ്ങി കേരളത്തിൽ എത്തിച്ച് വില്പന നടത്തുന്നവരെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ ആരംഭിച്ചു. തലശേരിയിലെ ഒരു ഉന്നതൻ്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. കേരളത്തിൽ ഉടനീളം ഉള്ള ജ്വവല്ലറികളിൽ ഇയാളാണ് സ്വർണ്ണം എത്തിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ അല്ലെങ്കിൽ മംഗലാപുരം വിമാനത്താവളങ്ങളിൽ എത്തുന്ന സ്വർണ്ണം മീൻ വാഹനങ്ങളിലാണ് ആവശ്യക്കാർക്ക് എത്തിച്ചു നല്കുന്നത്. എസ്കോർട്ടും പൈലറ്റുമാരും മറ്റ് വാഹനങ്ങളിൽ ഉണ്ടാകും. ദുബൈയിൽ നിന്ന് സ്വർണ്ണം കരിപ്പൂരിൽ എത്തിച്ചയാൾക്ക് 60000 രൂപ അപ്പോൾ തന്നെ ഇയാളുടെ സന്തത സഹചാരി കൈമാറും. ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. സ്വർണ്ണം കടത്തുന്ന സമയത്ത് ഹൈവേകളിൽ വൻ സംഘം തന്നെ സുരക്ഷയ്ക്ക് ഉണ്ടാകും.