നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, രണ്ട് പേര്‍ പിടിയില്‍

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്തു നിന്നും എത്തിയ രണ്ട് പേരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇവര്‍ കളിപ്പാട്ടത്തിലൂള്‍പ്പെടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്.

സ്വര്‍ണത്തിന് 60 ലക്ഷം രൂപയോളം വിലമതിപ്പുണ്ടെന്നാണ് രണ്ട് ഗോള്‍ഡ് ചെയിനുകളുടെ രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ക്വലാലംപൂരില്‍ നിന്നും എത്തിയ മലേഷ്യന്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അതേസമയം ജിദ്ദയില്‍ നിന്നും എത്തിയ മറ്റൊരു വ്യക്തിയില്‍ നിന്നും 140 ഗ്രാം സ്വര്‍ണം പിടികൂടി.