ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്‍മയി, സോഷ്യല്‍ മീഡിയകളില്‍ വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റിലേഷനിലാണ് ഗോപി സുന്ദര്‍. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഗോപീ സുന്ദറിനൊപ്പം ഒരു സംഗീത പുരസ്‌കാര വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭയ ഹിരണ്‍മയി.

സംഗീത പുരസ്‌കാര വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നാണു അഭയ ചിത്രങ്ങള്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കടും നീല സ്യൂട്ട് ആണ് ഗോപിയുടെ വേഷം. മഞ്ഞ നിറത്തിലെ സെക്‌സി ലുക്കിംഗ് ഗൗണ്‍ ആണ് അഭയ അണിഞ്ഞിരിക്കുന്നത്.

അടുത്തിടയില്‍ വിജയ്‌യുടെ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന വീഡിയോ അഭയ പങ്കുവെച്ചിരുന്നു. കൈകള്‍ കൊണ്ട് താളം പിടിച്ച് ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. ‘അദ്ദേഹത്തെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,’ എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

നേരത്തെ സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമര്‍ശം പോലും താന്‍ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരില്‍ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് അഭയ മുന്‍പ് ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. അന്ന് നിറഞ്ഞ കൈയ്യടിയാണ് അഭയക്ക് ലഭിച്ചത്.