ഒടുവില്‍ സൂര്യ മണിക്കുട്ടനോട് ഇഷ്ടം തുറന്ന് പറഞ്ഞു, മണിക്കുട്ടന്റെ മറുപടി ഇങ്ങനെയും

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ പല പ്രണയത്തിനുള്ള അവസരവും ഒരുങ്ങുന്നുണ്ട്. സൂര്യയുടെ പ്രണയമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. തനിക്ക് ഈ ഹൗസിനുള്ളില്‍ ഒരാളോട് ഒരിഷ്ടമുണ്ടെന്ന് സൂര്യ പറഞ്ഞിരുന്നു. എന്നാല്‍ അത് പ്രണയമല്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസിലെ പലരോടായി മണിക്കുട്ടനോട് തനിക്ക് പ്രണയമാണെന്ന് സൂര്യ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ എപ്പിസോഡില്‍ സൂര്യ മണിക്കുട്ടന് ഒരു കവിതയും എഴുതി നല്‍കിയിരിന്നു. പ്രണയലേഖനമാണെന്നായിരുന്നു അഡോണി ഇതിനെ വിശേഷിപ്പിച്ചത്.

ഡിമ്പലുമായുമായിട്ടുള്ള മണിക്കുട്ടന്റെ സൗഹൃദം സൂര്യയ്ക്ക് അത്ര ഇഷ്ടമാകുന്നുമില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഇരുവരേയും തെറ്റിക്കാനുള്ള ശ്രമവും സൂര്യ നടത്തുന്നുണ്ട്.

‘നാളെ ഞാന്‍ പോകുമോ എന്നറിയില്ല. പോയാല്‍ അത് പറയാതെ പോയ പ്രണയമായിട്ട് ഈ ബിഗ് ബോസിനുള്ളില്‍ അവശേഷിക്കും. പുറത്ത് വച്ച് എന്തായാലും പറയില്ല. ഉള്ള സൗഹൃദം കളയാന്‍ വയ്യ. ആരാണെന്ന് പറയില്ല. ക്ലൂവും തരില്ല എന്നായിരുന്നു’ സൂര്യ ഇതിനെ കുറിച്ച് ആദ്യം പറഞ്ഞത്. ഇഷ്ടമാണെന്ന് മണിക്കുട്ടനോട് സൂര്യ തുറന്നു പറയുന്നുണ്ട്. ചിരിച്ച് കൊണ്ട് കേട്ട മണിക്കുട്ടന്‍ കൃത്യമായ ഒരു മറുപടിയും സൂര്യയ്ക്ക് നല്‍കിയില്ല.

കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളാണ് ബിഗ് ബോസ്സ് മത്സരാര്‍ത്ഥിയായ സൂര്യ. മോഡല്‍ രംഗത്തും സജീവമാണ്. ആര്‍ജെയായും സൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. പൊതുവെ പാവം ഇമേജാണ് സൂര്യയ്ക്ക് ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എന്നാല്‍, അത്ര പാവമല്ലെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്.