സ്വിറ്റ്സർലന്റിൽ പ്രിയയോടൊപ്പം ഉല്ലസിച്ച് ​ഗോപി സുന്ദർ, കമന്റുകളുമായി ആരാധകർ

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസം കൂടി ഗോപി സുന്ദർ പങ്കുവച്ച ഒരു ചിത്രത്തിലും ചിലരുടെ ചോദ്യമെത്തി. അണ്ണാ… പുതിയത് വല്ലതും…. സെറ്റായോ? എന്ന്! ഉരുളയ്ക്ക് ഉപ്പേരിപോലെ താരത്തിന്റെ മറുപടിയും എത്തി. വിശദമായി വായിക്കാം.

വേണ്ട അടുത്ത വീക്ക് മതി, ഞാൻ വിളിക്കാം നീ എല്ലാവരെയും ലാസ്റ്റ് ടൈം നിരത്തി നിർത്തിയപോലെ നിർത്തിയാൽ മതി. എല്ലാരേം വിളിക്കണേ എന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി. ‘എയർഹോസ്റ്റസ് സമീപത്തെവിടെയോ ഉണ്ടല്ലേ.. ആ ഇരിപ്പും നോട്ടവും കണ്ടാൽ അറിയാം’ എന്ന മറ്റൊരു കമന്റിനും ഗോപി വ്യക്തമായി പ്രതികരിച്ചു. നിന്റെ നോട്ടവും ചിന്തയും അപാരം തന്നെ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്സർലാൻഡിൽ ആണ് ഗോപി സുന്ദർ ഇപ്പോൾ. കൂടെ സുഹൃത്തും കലാകാരിയുമായ പ്രിയ നായരും ഉണ്ടെന്നാണ് സൂചന. ഗോപി സുന്ദറിന്റെ മനോഹരമായ ഒരു വീഡിയോ പങ്കുവച്ചെത്തിയത് പ്രിയ ആയിരുന്നു. വീഡിയോ പകർത്തിയതും പ്രിയ തന്നെയെന്നാണ് സൂചന. മാത്രമല്ല സ്വിറ്റ്സർലാൻഡിന്റെ മനോഹാരിത ഒപ്പിയെടുത്തുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി ഇരുവരും പങ്കുവച്ചിട്ടുണ്ട്.

ആർട്ടിസ്റ്റുകളായ നിങ്ങളുടെ ജീവിതം എത്ര സുന്ദരമാണ്. എപ്പോൾ വേണമെങ്കിലും ലോകത്തിന്റെ ഏതുകോണിലേയ്ക്കും യാത്ര ചെയ്യാം, ഇഷ്ടമുള്ള ഫുഡ് ആസ്വദിക്കാം. ജീവിതമായാൽ ഇങ്ങനെ വേണം എന്നിങ്ങനെ ഒരുനൂറു കമന്റുകൾ ആണ് ലഭിക്കുന്നതും. അതേസമയം അമൃത ഗോപി സുന്ദർ കോംബോ പ്രോഗ്രാംസ് കാണാൻ തങ്ങൾ കാത്തിരിക്കുന്നു എന്ന് പറയുന്ന ആരാധകരും കുറവല്ല.