കൊച്ചു കള്ളൻ, പുരുഷു ഇപ്പോ യുദ്ധം ഒന്നുമില്ലേ, മ്മള് ഷർട്ട് മാറുന്നത് പോലെയാണ് ഇങ്ങേര്.. പോസ്റ്റിന് കമന്റുമായി സോഷ്യൽ മീഡിയ

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു. പ്രിയ നായർക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ചിത്രങ്ങൾ കണ്ടാണ് ചില സദാചാരവാദികൾ ഇതാരാണ് പുതിയ പ്രണയം ആണോ എന്ന ചോദ്യവുമായി എത്തിയതും. ഇപ്പോഴിതാ പുതിയ പോസ്റ്റും അതിനു വന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്.

‘കോഴിക്കോട് നടക്കുന്ന ന്യൂഇയർ പരിപാടിയുടെ ഭാഗമാകാൻ ഞാനും വരുന്നുണ്ട്, എല്ലാവര്ക്കും സ്വാഗതം’ എന്ന് പറഞ്ഞുകൊണ്ടാണ് ഗോപീ സുന്ദർ പുതിയ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ കുറച്ച് അധികം നാളുകളായി കമന്റ് ബോക്സ് പൂട്ടി വച്ചിട്ടാണ് ഗോപി സുന്ദർ ഓരോ പോസ്റ്റും പങ്കുവയ്ക്കാറുള്ളത്. ഈ പുതിയ പോസ്റ്റിന്റെ കമന്റ് ബോക്സ് തുറന്നു കിട്ടിയതോടെ അതിലേക്ക് കമന്റുമായി ആളുകൾ എത്തുകയായിരുന്നു.

‘ദുബായി മേളയിൽ ഒന്ന് പോയി നോക്കാമോ ചിലപ്പോൾ അവിടെ കിട്ടും ഈ യൂസ് ആൻഡ് ത്രോ സാധനങ്ങൾ, മാമന്റെ അടുത്ത കല്യാണം എന്നാണ്, ഇന്ന് ഇരയൊന്നും കിട്ടിയില്ലേ?, അടുത്ത ഇരയെ പിടിയ്ക്കാൻ ഇറങ്ങിയതാ… കൊച്ചു കള്ളൻ, പുരുഷു ഇപ്പോ യുദ്ധം ഒന്നുമില്ലേ, മ്മള് ഷർട്ട് മാറുന്നത് പോലെയാണ് ഇങ്ങേര്.. അടുത്ത വർഷം വേറെ, ഇവൻ അധികം വൈകാതെ ഗിന്നസ് റെക്കോർഡിൽ സ്വന്തം പേര് എഴുതിപ്പിക്കാൻ സാധ്യതയുണ്ട് മോനെ…, ചേട്ടാ ചേട്ടനെയാണ് അക്ഷരം തെറ്റാതെ “ഭാഗ്യവാൻ” എന്ന് വിളിക്കേണ്ടത് ,

ഭാവിയിൽ സംഭവിക്കാവുന്ന വ്യാജ Pocso കേസിൽ നിന്ന് രക്ഷപ്പെട്ട ഒരേ ഒരു മനുഷ്യൻ, അയാളുടെ കൂടെ കഴിഞ്ഞ ഒരു പെണ്ണും അയാളെപ്പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. പറയാനുള്ള യോഗ്യത കാണില്ല. അതുപോലെ സെറ്റിൽ ചെയ്തു ആയിരിക്കും അയാൾ ഉപേക്ഷിച്ചത്. ഈ നെഗറ്റീവ് കമെന്റ് എഴുതുന്ന സമയം അവളുമാരുടെ ബിഫോർ, ആഫ്റ്റർ ഫിനാൻഷ്യൽ കപ്പാസിറ്റി അറിഞ്ഞാൽ മനസിലാകും. അവരുടെ വീട്ടുകാർക്കില്ലാത്ത വിഷമം നിങ്ങൾക്ക് എന്തിനാണ്? വേറെ ഒരു പണിയുമില്ലേ’ എന്നിങ്ങിനെ പോകുന്നു ഗോപീ സുന്ദറിന് നേരെയുള്ള വിമർശനങ്ങൾ.