ആരും ആരെയും ചതിച്ചിട്ടും ഇല്ല, എല്ലാവരും ഹാപ്പി ആയി പോകുന്നു, നിങ്ങൾക്ക് വേറെ പണിയില്ലേ? ​ഗോപി സുന്ദർ

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു. പ്രിയ നായർക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ചിത്രങ്ങൾ കണ്ടാണ് ചില സദാചാരവാദികൾ ഇതാരാണ് പുതിയ പ്രണയം ആണോ എന്ന ചോദ്യവുമായി എത്തിയതും. ഇപ്പോഴിതാ അതിനു പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല, ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടും ഇല്ല. എല്ലാവരും ഹാപ്പി ആയി പോകുന്നു. നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഈ ലോകത്ത് ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്‌താൽ അതിനെ പെണ്ണ് പിടി എന്ന ഒരു കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെയാണു കഴിയുന്നത്,,നമിച്ചു. അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് അരി ഞാൻ വാങ്ങിച്ചു തരാം- ഗോപി കുറിച്ചു.

പ്രിയയും കൂടുതൽ ചിത്രങ്ങളുമായി രംഗത്ത് വന്നിരുന്നു. ഈ സ്ഥലം എന്റെ ഹൃദയം കവർന്നു എന്നാണ് സിറ്റ്‌സർലാൻഡ് ചിത്രങ്ങൾക്ക് ഒപ്പം പ്രിയ കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും കമന്റുകളുമായി എത്തുന്നത്. ഭൂരിഭാഗം ആളുകളും ഇരുവരെയും പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് പങ്കിടുന്നത്. എന്നാൽ ചിലർ അമൃത എവിടെ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്

കഴിഞ്ഞദിവസം അമൃത ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു. പ്രിയപ്പെട്ടവരെ, ഇപ്പോൾ ഞാൻ ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്റെ ഉള്ളിലെ വേദനകൾ മറന്ന് സ്വയം റീച്ചാർജ് ചെയ്യാൻ കുറച്ച് സമയമെടുക്കും. കൂടുതൽ കാര്യങ്ങൾ പഠിച്ചും അറിഞ്ഞും അത് റിഫ്ലെക്റ്റ് ചെയ്യിക്കാനുമുള്ള പ്രോസസ്സിൽ ഈ യാത്ര പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓർമിക്കുക, തിളക്കമുള്ള നിമിഷങ്ങൾ നിറഞ്ഞ മനോഹരമായ യാത്രയാണ് ജീവിതം. അതോരോന്നും ആസ്വദിക്കുകയാണ് ഞാൻ. എന്നാണ് അമൃത കുറിച്ചത്.