ഓട്ടോയിൽ യാത്രക്കാരനായെത്തി പുതിയ പാട്ടിനുള്ള അഡ്വാൻസ് കൊടുത്ത് ഇമ്രാൻ ഖാനെ ഞെട്ടിച്ച് ഗോപി സുന്ദർ

പ്രമുഖ റിയാലിറ്റി ഷോയിലൂടെ പ്രേഷകശ്രദ്ധ നേടിയ കലാകാരനാണ് ഇമ്രാൻ ഖാൻ.റിയാലിറ്റി ഷഓ കഴിഞ്ഞ് ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാന്റെ കഥകളെല്ലാം സോഷ്യല് മീഡിയയിൽ വൈറലായിരുന്നു.ലോക്ക് ഡൗൺ കാലത്ത് ഇമ്രാന് സർപ്രൈസുമായെത്തിയിരിക്കുകയാണ് ​ഗോപി സുന്ദർ

ഇമ്രാൻ്റെ ഓട്ടോയിൽ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തൻ്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാൻസ് നൽകുകയും ചെയ്താണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ താരമാവുന്നത്.ഈ വിഡിയോ ഗോപി സുന്ദർ തന്നെ തൻ്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.സുഹൃത്തുക്കൾക്കൊപ്പം സ്വന്തം വാഹനത്തിൽ കൊല്ലത്ത് എത്തിയ ഗോപി സുന്ദർ,യാത്രക്കാരനെന്ന രീതിയിൽ ഇമ്രാൻ ഖാന്റെ ഓട്ടോ വിളിച്ചു.മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു ഗോപി സുന്ദറിൻ്റെ യാത്ര.അതുകൊണ്ട് തന്നെ യാത്രക്കാരനെ ഇമ്രാൻ തിരിച്ചറിഞ്ഞില്ല.പല കാര്യങ്ങളും ഇടക്കിടെ പരസ്പരം സംസാരിച്ചെങ്കിലും ഗോപി പിടികൊടുത്തില്ല

ഒടുവിൽ ഒരു ചായ കുടിക്കാൻ വാഹനം നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഇമ്രാൻ ഓട്ടോ നിർത്തുകയും ചെയ്തു.പുറത്തിറങ്ങിയതിനു ശേഷം ഇമ്രാൻ പേര് ചോദിക്കുമ്പോഴാണ് ഗോപി സുന്ദർ താനാരെന്ന് വെളിപ്പെടുത്തുന്നത്.തുടർന്ന് ഇദ്ദേഹം ഇമ്രാന് പുതിയ ഗാനത്തിനുള്ള അഡ്വാൻസും നൽകി.പിന്നെയും കുറേ സമയം കൂടി സംസാരിച്ചിരുന്നിട്ടാണ് അദ്ദേഹം മടങ്ങിയത്