കാവ്യ മാധവൻ രണ്ടാതും ​ഗർഭിണിയാണോ? പുത്തൻ പോസ്റ്റ് ശ്രദ്ധ നേടുന്നു

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

കാവ്യ സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും നടിയുടെ പേരിൽ നിരവധി ഫാൻ പേജുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ഒരു ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. നിരന്തരം കാവ്യയുടെയും ദിലീപ് കുടുംബത്തിന്റെയും അപ്ഡേറ്റുകൾ തരാറുള്ള ഫാൻ പേജിൽ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സർപ്രൈസ് വാർത്തയുണ്ട്. അത് അറിയാൻ റെഡിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. പുതിയ സോഷ്യൽമീഡിയ പോസ്റ്റ് ഞൊടിയിടയിൽ വൈറലായി.

പോസ്റ്റ് കണ്ടതോടെ എന്താണ് ആ സർപ്രൈസ് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. പലരും തങ്ങളുടെ ഊഹാപോഹങ്ങൾ കമന്റിലൂടെ ചോദിക്കുന്നുമുണ്ട്. കാവ്യ മാധവൻ വീണ്ടും ​ഗർഭിണിയാണോ? എന്നതായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ട കമന്റ്. വളരെ ആകാംക്ഷയിലാണ് ഞങ്ങൾ. എന്താണ് കാര്യം?, കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ?, ദിലീപിന്റെ അടുത്ത ചിത്രത്തിൽ നായിക കാവ്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും കമന്റിൽ നിറയുന്നുണ്ട്. കാവ്യയ്ക്ക് വിവാഹത്തിന് അടക്കം മേക്കപ്പ് ചെയ്ത് കൊടുത്ത ഉണ്ണി അടക്കം സർപ്രൈസ് വാർത്ത അറിയാനുള്ള ആകാംഷ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്.