മദ്യലഹരിയിൽ സർക്കാർ വാഹനത്തിൽ ഉദ്യോഗസ്ഥന്റെ ലക്കുകെട്ട യാത്ര; ബൈക്ക് യാത്രികന് ദാരുണാന്ത്യം; പ്രതിഷേധിച്ച് നാട്ടുകാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ വാഹനം ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലാണ് സംഭവം. വേ​ഗത്തിൽ വന്ന സർക്കാർ വാഹനം ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുബത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സബ് ഡിവിഷണൽ ഓഫീസറുടെ (എസ്ഡിഒ) വാഹനമാണ് ബൈക്കിൽ ഇടിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു. 35-കാരനായ പപ്പുദാസ് ആണ് മരിച്ചത്. ഭാര്യക്കും മകൾക്കും ​പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതിയായ ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടുവെന്ന് മരിച്ച പപ്പുദാസിന്റെ ഭാര്യ പറഞ്ഞു.

സംഭവത്തിൽ നാട്ടുകാരും സ്ഥലത്തെ പാർട്ടി പ്രവർത്തകരും പ്രതിഷേധിച്ചു. ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി ബിജെപി ആരോപിച്ചു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതിഷേധം രേഖപ്പെടുത്തി. എസ്ഡിഒ സുരേഷ് ചന്ദ്ര റാണോ ആണ് മദ്യപിച്ച് ബൈക്ക് യാത്രികരായ കുടുംബത്തെ ഇടിച്ചു തെറിപ്പിച്ചതെന്ന് അദ്ദേഹം ട്വിറ്റിൽ കുറിച്ചു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.