ബാനറുകൾ നീക്കം ചെയ്യുന്നതിൽ വീഴ്ച, കോഴിക്കോട് സർവകലാശാല വിസിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ

കോഴിക്കോട് : എസ്എഫ്ഐ ബാനറുകൾ നീക്കാൻ നിർദേശം നൽകിയിട്ടും വീഴ്ച വരുത്തിയ കോഴിക്കോട് സർവകലാശാല വൈസ് ചാൻസിലർ എം. കെ ജയരാജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറായ ഗവർണർ നടപടികൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം.
എസ്എഫ്ഐ ഗവർണർ പോര് മുറുകുരുകയാണ്.

പ്രതിഷേധങ്ങൾക്കിടയിലും കോഴിക്കോട് സർവകലാശാലയിൽ ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ശ്രീനാരായണ ഗുരു, നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുത്ത് സംസാരിക്കുന്നത്.

പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവർണർ പറഞ്ഞു. പൊലീസിനെ അവരുടെ കടമ നിർവഹിക്കാൻ അനുവദിക്കുന്നില്ല. പൊലീസ് നിഷ്ക്രീയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ക്യാമ്പസിലെ ബാനർ പൊലീസ് സംരക്ഷിച്ചു.

കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് പിണറായി വിജയനെന്നും ഗവർണർ വിമർശിച്ചു. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഭയപ്പെടുത്തനാകില്ല. പൊലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവുകളിലൂടെ സഞ്ചരിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി.