ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാര് ഇറക്കിയ ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന കൊല ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. കര്‍ശന ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ലഭിക്കുക.

അസഭ്യം പറയല്‍, അധിക്ഷേപം, അതിക്രമങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ നഴ്‌സിംഗ് കോളേജുകളും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വരും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 17ന് മന്ത്രിസഭ ചേര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.