ഗവര്‍ണറുടേത് കൈവിട്ട കളി; മന്ത്രിമാര്‍ കുറച്ചുകൂടെ സജിവമാകണം- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം. ബോധപൂര്‍വം കൈവിട്ട കളിയാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഗവര്‍മറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും യോജിച്ച് പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. ഗവര്‍ണറുടെ നടപടികള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഗവര്‍ണറുടെ പരസ്യമായ അഭിപ്രായത്തോടെ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ എത്തിയതോടെയാണ് പരസ്യ നിലപാടുമായി സിപിഎം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കുവാന്‍ ഗവര്‍ണറെ ഉപയോഗിച്ചിട്ടുണ്ട് എന്നാല്‍ അതിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളത്തില്‍ കാണുന്നത്. 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് മൂലം നിയമസഭ കൂടേണ്ട അവസ്ഥയിലാണെനന്നും സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്കുള്ളത് ഈ അധികാരം നല്‍കേണ്ടത് ഉണ്ടോയെന്നതാണ് ചോദ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മന്ത്രിമാുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് നേതൃത്വം പരിശോധിച്ചത്. മന്ത്രിമാര്‍ കൂടുതല്‍ സജ്ജീവമാകുവാനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ലോകായുക്ത വിഷയത്തില്‍ സിപിഐയുമായി ചര്‍ച്ചകള്‍ നടത്തി മാത്രമെ തീരുമാനം എടുക്കുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടം ഇല്ല. എല്ലാക്കാലത്തും പോലീസ് വിമര്‍ശനത്തിന് വിധേയരാണെന്നും അദ്ദേഹം പറഞ്ഞു.