രാജകുമാരിയെ പോലെ സുന്ദരിയായി മുത്തശി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രായം വെറുമൊരു സംഖ്യയാണെന്ന് തെളിയിക്കുന്ന ഇത്തരത്തിലെ ഒട്ടനവധി വീഡിയോകള്‍ ആണ് സോഷ്യൽ മീഡിയയിൽ ചിലപ്പോൾ വൈറലാവുന്നത്. അതിഗംഭീര പ്രകടനങ്ങളായിരിക്കും ചില അപ്പൂപ്പന്മാരും അമ്മൂമ്മമാരും അതിലൊക്കെ ഗംഭീര പ്രകടങ്ങളായിരിക്കും കാഴ്ച വെക്കാറുള്ളത്.

കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇപ്പോഴിതാ ഒരു മുത്തശിയുടെ പിറന്നാളാഘോഷമാണ് വൈറലായിരിക്കുന്നത്. മുത്തശ്ശിയുടെ 89ാം പിറന്നാളാണ് മക്കളും കൊച്ചുമക്കളുമായി ആഘോഷമാക്കിയിരിക്കുന്നത്. വിക്ടോറിയന്‍ രീതിയില്‍ നടത്തിയ ആഘോഷത്തില്‍ മുത്തശി ഒരു രാജകുമാരിയെ പോലെയാണ് വസ്ത്രം ധരിച്ച് എത്തുകയാണ്.

89 വയസ്സായിട്ടും യാതൊരു മടിയുമില്ലാതെ സന്തോഷത്തോടെ മുത്തശി ഇങ്ങനെ പിറന്നാളാഘോഷത്തിനു ഒരുങ്ങി എത്തിയതാണ് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള സുന്ദരമായൊരു ഗൗൺ അണിഞ്ഞ് തലയില്‍ തൊപ്പിയും ഒക്കെ വെച്ചാണ് മുത്തശി എത്തുന്നത്. മുത്തശിയുടെ ഈ വേഷപ്പകര്‍ച്ച എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്. സ്വന്തമായി പൗഡര്‍ ഇട്ട് സുന്ദരിയായി ഒരുങ്ങുന്ന മുത്തശിയെ കാണാന്‍ ഏറെ രസകരവും.

“മുത്തശി 89ലും ചെറുപ്പമായി. പ്രായമൊരു സംഖ്യ മാത്രമാണ് എല്ലാ കാര്യങ്ങളും അവര്‍ ഇപ്പോഴും ആസ്വദിക്കുന്ന രീതിയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നത്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും മുത്തശി ഒരു പ്രചോദനമാണ്. ഇനിയും ഒരുപാട് ജന്മദിനങ്ങളും ഓര്‍മ്മകളും ആശംസിക്കുന്നു”, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഡിജിറ്റല്‍ ക്രിയേറ്ററായ സ്‌നേഹ ദേശായിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പലപ്പോഴും മുത്തശി മുത്തശന്മാരോടൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ കൊച്ചു മക്കള്‍ക്ക് ലഭിക്കാറില്ല എന്നതാണ് വാസ്തവം. നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിതത്തിന്റെ ബാക്കി കാലം ചെലവഴിക്കേണ്ടി വരുന്ന വൃദ്ധജനങ്ങളുമുണ്ട്. പ്രായമായവര്‍ക്കും സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമൊക്കെയുണ്ട് എന്നതിന്റെ തിരിച്ചറിവാണ് ഈ വീഡിയോ നൽകുന്നത്. നിരവധി പേർ വീഡിയോക്ക് താഴെ മുത്തശ്ശിയെയും കുടുംബക്കാരെയും അഭിനന്ദിച്ച് കമന്റുകളിട്ടിരിക്കുന്നു.