ഷാരോൺ പഠിച്ച കോളേജിൽ വച്ച് ജ്യൂസിൽ 50 ഡോളോ ഗുളിക കലർത്തി നൽകി, കയ്പ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞു

കാമുകനെ തെളിവുകൾ ഇല്ലാത്തവണ്ണം വകവരുത്താൻ ഗ്രീഷ്മ തീരുമാനിച്ചത് ഒരു വർഷം മുൻപ്; കോളേജിലെ വാഷ്റൂമിൽ വച്ച് ജ്യൂസിൽ വിഷം കലർത്തി; ഒരു കവിൾ കുടിച്ചപ്പോൾ കയ്പ് തോന്നി ഷാരോൺ ഉപേക്ഷിച്ചപ്പോൾ വാലിഡിറ്റി കഴിഞ്ഞ ജ്യൂസാകാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ചത് കാമുകി; കഷായത്തിലേക്ക് പ്ലാൻ മാറ്റിയതും ജ്യൂസ് ചലഞ്ച് ദിനത്തിൽ; ഗ്രീഷ്മയുടെ തന്ത്രം പുറത്താകുമ്പോൾ

ഒന്നും രണ്ടും തവണയല്ല സ്നേഹം നടിച്ചു കൂടെ കൊണ്ട് നടന്നു ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയത് ,മനസിലെ ഉദ്ദേശം ഒന്നും മാത്രം ഈ ശല്യത്തെ എങ്ങനെയെങ്കിലും ഒഴിവാക്കണം , ഇപ്പോഴിതാ 50 ‘പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലക്കി പാറശാല സ്വദേശി ഷാരോണ്‍ രാജിനെ നെയ്യൂരിലെ കോളജിൽ വച്ചും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്,ഈ കഴിഞ്ഞ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പാകെ ഗ്രീഷ്മ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് .ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളേജിൽ വച്ചായിരുന്നു ഷാരോണിനെ കൊല്ലാൻ ഇതിനു മുൻപ് ഗ്രീഷ്‌മ പതിദി ഇട്ടത് , അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പാകെ ഗ്രീഷ്മ നൽകിയ മൊഴി ഇങ്ങനെയാണ് ,ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയത്. ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതി. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. തുടര്‍ന്ന് ഗുളിക കലക്കിയ ജ്യൂസ് കുടിക്കാന്‍ നല്‍കി.

എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗ്രീഷ്മയെ കോളജില്‍ കൊണ്ടുപോയി തെളിവെടുക്കും.അതേസമയം ഗ്രീഷ്മയുമായി അന്വേഷണസംഘം നടത്തുന്ന തെളിവെടുപ്പ് തുടരുകയാണ് , കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്.ഇതിനു കാരണമാകുന്നത് വെട്ടുകാട് പള്ളി എത്തിയ ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയെതിനു പിന്നാലെ ഇവര്‍ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊഴിനല്‍കിയത് ഇതിൻ പ്രകാരമാണ് ഇരുവരേയും താമസിച്ച കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലെ ഹോട്ടലിലെത്തിച് പ്രധാന തെളിവെടുപ്പ് നടത്താൻ ഒരുങ്ങുന്നത്,തെളിവെടുപ്പിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്,ഇതിനിടെ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിര്‍മ്മൽ കുമാറിനേയും നെയ്യാറ്റിൻകര കോടതി ഈ കഴിഞ്ഞ ദിവസം വീണ്ടും റിമാൻഡ് ചെയ്തിരിക്കുകയാണ്

ഗ്രീഷ്‌മയുടെ വീട്ടിൽ നിന്ന് കഷായം നിർമിച്ച പൊടി, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങൾ, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനിയുടെ തുള്ളികൾ തുടച്ചു നീക്കിയ തുണി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഷാരോണിന്റെ മരണ ശേഷം വീട്ടുകാർക്കു മുന്നിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ തെളിവുകൾ മാതാവ് സിന്ധുവും നിർമൽകുമാറും ചേർന്നു നശിപ്പിച്ചു എന്നത് ആണ് അമ്മയ്ക്കും അമ്മാവനും എതിരെ കുറ്റം .പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി മൂന്നാംദിനമാണ് തെളിവെടുപ്പ് നടത്തുന്നത്. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിന് ശേഷമാണ് അന്വേഷണസംഘം ത‍ൃപ്പരപ്പിലെത്തുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പതിന്നാലാം തീയതിക്ക് മുമ്പ് പലപ്പോഴും ജ്യൂസില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയിരുന്നതായി അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് പലതവണ ജ്യൂസ് ചലഞ്ച് സംഘടിപ്പിച്ചത്.