മദ്യപാനം കൊണ്ട് വന്ന കരൾ രോഗത്തെ അതിജീവിച്ചു, തിരിച്ച് വരവിന് സാധ്യത തീരെ കുറവായിരുന്നെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്- ജി എസ് പ്രദീപ്

അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികൾക്ക് സുപരിചിതമായത്. അദ്ദേഹത്തിൻറെ ജീവിതവും അതിൻറെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്. അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ്‌ അഭിനയിച്ചിരുന്നു,മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജി.എസ് പ്രദീപ്‌ മിനി സ്ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോളിതാ ഒരു കോടി എന്ന പരിപാടിയിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വാക്കുകൾ, മദ്യപാനം കൊണ്ട് വന്ന കരൾ രോഗത്തെ അതിജീവിച്ച് വന്നതാണ് താൻ. ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് സാധ്യത തീരെ കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ മരണത്തെ ഞാൻ ഭയപ്പെട്ടിരുന്നില്ല. ജീവിതത്തെ ഞാൻ വല്ലാതെ സ്‌നേഹിച്ചു. എന്റെ ജീവിതം കുറേക്കാലം നഷ്ടപ്പെടുത്തിയല്ലോ എന്നാണ് ആലോചിച്ചത്. സുഖമില്ലാതിരുന്ന കാലത്തു ഭാര്യ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. രണ്ടു മാസത്തോളം ആശുപത്രിയിലും വീട്ടിലും കിടക്കേണ്ടി വന്നു.

ഞാൻ ഉണർന്നിരുന്നു രക്തം തുപ്പുമ്പോൾ എന്റെ മകൾ പ്ലസ് ടു പരീക്ഷയ്ക്ക് പഠിക്കുകയിരുന്നു. അന്ന് അവളുടെ പഠനത്തെ കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. മുഴുവൻ മാർക്കും വാങ്ങിയാണ് അവൾ പ്ലസ് ടു പാസായത്. അസുഖത്തോട് ഞാൻ മല്ലിടുമ്പോൾ തന്റെ ഭാര്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഇതൊക്കെ താണ്ടി കടക്കുമെന്ന പ്രതീക്ഷയായിരുന്നു. ഞങ്ങളുടെ ജീവിതം തുടങ്ങുമ്പോൾ വെല്ലുവിളികൾ ഉണ്ടായിരുന്നു. അതൊക്കെ അതിജീവിച്ച ആൾക്ക് ഇതും മറികടക്കാൻ കഴിയും എന്ന പ്രതീക്ഷ ഭാര്യയ്ക്ക് ഉണ്ടായിരുന്നു.