ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 2 ഘട്ടമായി

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായി നടത്തും. തിരഞ്ഞെടുപ്പ് ഫലം ഡ‍ിസംബര്‍ എട്ടിന്പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈമാസം അഞ്ചിന് പുറപ്പെടുവിക്കും. 14 വരെ പത്രിക നല്‍കാം. 21 വരെ പത്രിക പിന്‍വലിക്കാം.

പത്രികകളുടെ സൂക്ഷ്മപരിശോധന പതിനഞ്ചിനാണ്. 17 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിന് നടക്കും. രണ്ടാംഘട്ട വിജ്ഞാപനം ഈമാസം പത്തിന് പുറപ്പെടുവിക്കും. 17 വരെ പത്രിക സമര്‍പ്പിക്കാം 18ന് സൂക്ഷ്മപരിശോധന നടക്കും. ഡിസംബര്‍ അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.