ഷെയ്ൻ നിഗത്തോട് പ്രണയം, വിവാഹം കഴിക്കാൻ ആഗ്രമുണ്ട്, തുറന്നു പറഞ്ഞ് ഹനാൻ

ഹനാനെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ വിദ്യാർത്ഥിനിയെ ആരും മറന്നിട്ടില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു. ഒരിക്കൽ സാമൂഹ്യമാധ്യമങ്ങൾ പുകഴ്ത്തുകയും പിന്നീട് ഇകഴ്ത്തുകയും ചെയ്ത ഹനാൻ.

2018ൽ ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. അപകടത്തിനു ശേഷം നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഹനാൻ. ഇപ്പോഴിതാ, തനിക്ക് ക്രഷ് തോന്നിയ നടൻ ഷെയ്ൻ നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാൻ. ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ പറയുന്നു.

സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ വിജയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. നായിക ആയിട്ട് ആണെങ്കിൽ ഷെയ്ൻ ആണെന്നും ഹനാൻ പറയുന്നുണ്ട്.

സ്വവർഗാനുരാഗത്തെ കുറിച്ചും ഹനാൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. സ്വവർഗാനുരാഗം ശരിയാണെന്നും, അവർ തമ്മിലുള്ള സ്‌നേഹം നമ്മൾ മനസിലാക്കണമെന്നും ഹനാൻ പറയുന്നു. സ്വന്തം പാർട്ട്ണർ ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്നതൊക്കെ അവരവരുടെ താൽപ്പര്യം മാത്രമാണെന്നും, ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും കൈകടത്തേണ്ട ആവശ്യമില്ലെന്നും ഹനാൻ പറഞ്ഞു.