ചിരി ചാലഞ്ച് , ഇതിലും വലിയ ചിരിയൊന്നും ആർക്കും ചിരിക്കാൻ പറ്റില്ല പരിഹസിച്ച് ഹരീഷ് പേരടി

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.നിരവധി ആളുകളാണ് പാലത്തിൽ നടത്തിയ അഴിമതിക്കെതിരെ രം​ഗത്തെത്തിയത്.ഇപ്പോളിതാ പാലാരിവട്ടം പാലത്തെയും പാലം നിർമിച്ചവരെയും പരിഹസിച്ചെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.ഫേസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം.പാലാരിവട്ടം പാലം നിർമിച്ച യുഡിഎഫ് സർക്കാരിനെ പരിഹസിച്ചുള്ള ചിത്രവും കുറിപ്പുമാണ് ഹരീഷ് പങ്കുവെച്ചത്

ഓർമ്മകൾ.ഓർമ്മകൾ.ഓടകുഴലൂതി.ചിരി ചാലഞ്ച്.ഇതിലും വലിയ ചിരിയൊന്നും ആർക്കും ചിരിക്കാൻ പറ്റില്ല.പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്‌ലക്‌സിന്റെ ചിത്രം പങ്കു വച്ച്‌ ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്,കോൺഗ്രസ് എംപിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബഹ്നാൻ എന്നിവരുടെ ചിത്രമുള്ള ഫ്‌ലക്‌സാണ് ഹരീഷ് പോസ്റ്റിനൊപ്പം പങ്കു വച്ചത്