മതമില്ലാത്ത, രാഷ്ടിയമില്ലാത്ത ഷഡ്ഡിയെ പോലത്തെ ഒരു പൊതു വസ്ത്രം നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു, പരിഹാസവുമായി ഹരീഷ് പേരടി

കുറച്ച് ദിവസമായി ഹിജാബ് വിവാദമാണ് വലിയ ചര്‍ച്ച വിഷയം. കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്നും പുറത്താക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. രാജ്യാതിര്‍ത്തി വരെ ഭേദിച്ച് ഇത് ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും പൊതുസമ്മതനായ ഷഡ്ഡിയെപോലെയുള്ള ഒരു ജനാധിപത്യ വസ്ത്രം ഒരു പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നം പോലുമല്ല… മതമില്ലാത്ത, രാഷ്ടിയമില്ലാത്ത ഷഡ്ഡിയെ പോലത്തെ ഒരു പൊതു വസ്ത്രം നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.-ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ, ഒരു മതവും ആരോടും ഷഡ്ഡി ഇടാന്‍ പറയുന്നില്ല… പക്ഷെ നിങ്ങളുടെ ലൈഗിംഗ അവയവങ്ങളെ ഇങ്ങിനെ ഉഷണിപ്പിച്ചുനിര്‍ത്തുന്നത് ശാസ്ത്രിയമായി ശരിയല്ലാ എന്നറിഞ്ഞിട്ടും എല്ലാ പുരോഗമനവാദികളും എല്ലാ മതക്കാരും ഷഡ്ഡിയിട്ടാണ് പൊതു സമൂഹത്തില്‍ ഇറങ്ങുന്നത്… എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും പൊതുസമ്മതനായ ഷഡ്ഡിയെപോലെയുള്ള ഒരു ജനാധിപത്യ വസ്ത്രം ഒരു പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നം പോലുമല്ല… മതമില്ലാത്ത, രാഷ്ടിയമില്ലാത്ത ഷഡ്ഡിയെ പോലത്തെ ഒരു പൊതു വസ്ത്രം നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു… ഷഡ്ഡി നി ശരിക്കും ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണ്..