ഹരിയാന കലാപത്തിന്റെ മുഖ്യപ്രതി അമീർ അറസ്റ്റിൽ, ഹരിയാന ഭീകര വിരുദ്ധ സ്ക്വാഡും ക്രൈം ബ്രാഞ്ചും ചേർന്നാണ് പ്രതിയെ പിടികൂടിയത്

ഹരിയാന കലാപത്തിന്റെ മുഖ്യ പ്രതി അമീർ അറസ്റ്റിൽ, ഹരിയാന ഭീകര വിരുദ്ധ സ്ക്വാഡും ക്രൈം ബ്രാഞ്ചും ചേർന്ന് വെടിവെയ്പ്പിലൂടെയാണ്‌ അമീറിനെ കീഴ്പ്പെടുത്തിയത്. കാലിനു വെടി വയ്ച്ച് അമീറിനെ പോലീസ് വീഴ്ത്തുകയായിരുന്നു. കാലിനു വെടിയേറ്റ അമീർ നിലത്ത് വീഴുകയായിരുന്നു. പോലീസുമായുള്ള വെടിവയ്പിനെ തുടർന്ന് പിടികൂടിയ ദിധാര ഗ്രാമവാസിയായ ആമിറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് ഇയാളുടെ ഒളികേന്ദ്രത്തിൽ എത്തിയപ്പോൾ ആമിർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതികാര വെടിവെപ്പിൽ അദ്ദേഹത്തിന്റെ കാലിൽ വെടിയുണ്ട ഏറ്റതായി അവർ പറഞ്ഞു. വർഗീയ കലാപക്കേസിലെ പ്രതികളും പോലീസും തമ്മിൽ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

ആമിറിന്റെ പക്കൽ നിന്ന് ഒരു നാടൻ പിസ്റ്റളും അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.കാലിന്നു വെടിയേറ്റ പരിക്കുകളോടെ അമീറിനെ ആശുപത്രി കിടക്കയിൽ കട്ടിലിനോട് ചേർത്ത് ചങ്ങലക്ക് പൂട്ടിയിട്ടിരിക്കുന്ന ചിത്രം ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടു. ആൾ അപകടകാരി ആയതിനാലാണ്‌ കാലിനു പരിക്ക് ഉണ്ടായിട്ടും കട്ടിലിനോട് ചേർത്ത് ബന്ധിപ്പിച്ചത് എന്നും അറിയുന്നു.

ഇപ്പോൾ പിടിയിലായ പ്രതിയും കൂട്ടാളികളും ടൗരുവിനടുത്തുള്ള ആരവല്ലി കുന്നുകളിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.തലയ്ക്ക് 25,000 രൂപ പ്രതിഫലം പോലീസ് പ്രഖ്യാപിച്ചിരുന്നു.ഡൽഹി എൻസിആറിൽ 100 ​​ഓളം കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്,കൂടുതലും വലിയ ഷോറൂമുകൾ തകർത്ത് കൊള്ളയടിക്കലാണ്‌ ഇയാളുടെ സ്ഥിരം പരിപാടി.ടൗരുവിലെ കൊലപാതക കേസിലും ഇയാൾ പ്രതിയാണ്.മത സൗഹാർദ്ദം തകർത്ത് കൊള്ളയും സ്ത്രീപീഢനവും നടത്തുകയാണ്‌ അമീർ ലക്ഷ്യം വയ്ക്കുന്നതും.

ഹരിയാന നൂഹിൽ വയ്ച്ച് ഹിന്ദു മത ഘോഷയാത്രയേ ആക്രമിച്ച് കലാപം ഉണ്ടാക്കുകയായിരുന്നു. വി എച്ച് പി നടത്തിയ യാത്ര മുസ്ളീം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ എത്തിയപ്പോൾ ഘോഷയാത്ര തടഞ്ഞ് നിർത്തി ആക്രമിച്ചു. ഘോഷയാത്രയിൽ പങ്കെടുത്ത വാഹനങ്ങൾ അഗ്നിക്കിരയാക്കി;. 2500ഓളം വിശ്വാസികൾ സമീപത്തേ ക്ഷേത്രത്തിൽ അഭയം തേടുകയായിരുന്നു. തുടർന്ന് ക്ഷേത്രവും ആക്രമിച്ചു. ഉയർന്ന് കുന്നിൻ പുറത്ത് നിന്നും ക്ഷേത്രത്തിനെതിരേ വെടിവയ്പ്പും കല്ലേറും ഉണ്ടായി. കലാപത്തിൽ പങ്കെടുത്തവരുടെ കൈവശം തോക്കുക ഉണ്ടായിരുന്നു. തുടർന്ന് ഹരിയാനയുടെ പല ഭാഗത്തും വർഗീയ കലാപം പൊട്ടിപുറപ്പെടുകയായിരുന്നു. 6 പേരാണ്‌ മരിച്ചത്. 3000ത്തിലേറെ തീവയ്പ്പുകൾ ഉണ്ടായി. നൂറു കണക്കിനു വീടുകൾ, കടകൾ , വാഹനങ്ങൾ എല്ലാം കത്തിച്ചു.

കലാപത്തിനു ശേഷം മുഖ്യ പ്രതി അമീർ ഒളിവിൽ ആയിരുന്നു. മുസ്ളീം ഭൂരിപക്ഷ പ്രദേശത്ത് ഇയാൾ ഒളിവിൽ കഴിയുന്നു എന്നായിരുന്നു വിവരം.അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 280 പേരെ അറസ്റ്റ് ചെയ്യുകയും 61 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് 12 പേർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്ന് നുഹ് പോലീസ് സൂപ്രണ്ട് വീണ്ടും ജനങ്ങളോട് അഭ്യർത്ഥിച്ചു. നുഹ് പോലീസ് കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രജ് മണ്ഡല് യാത്രയെ ഒരു ജനക്കൂട്ടം ആക്രമിച്ചപ്പോൾ നുഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മത പുരോഹിതനുമടക്കം ആറ് പേർ മരിച്ചു.

ഇപ്പോൾ അറസ്റ്റിലായ അമീർ ഉൾപ്പെടെ ഉള്ള കലാപകാരികളുടെ കൈയ്യിൽ തോക്കുകൾ എങ്ങിനെ എത്തി എന്നും ആരാണ്‌ പിന്നിൽ എന്നും അന്വേഷിക്കുന്നുണ്ട്. ഹിന്ദു ഘോഷയാത്രയേ മുൻ കൂട്ടി പ്ളാൻ ചെയ്താണ്‌ ആക്രമിച്ചത്. നിരായുധരായി വന്ന ഭക്തരേ ലാത്തികളും തോക്കും വാളും ഉപയോഗിച്ചായിരുന്നു ആക്രമണം. വെടിയേറ്റ് തൽ സമയം തന്നെ പോലീസിന്റെ 2 ഹോം ഗാർഡുകൾ കൊല്ലപ്പെട്ടു. 4 പോലീസുകാർക്ക് വെടിയേറ്റും പരിക്കുണ്ട്.നൂഹിൽ കലാപം നടത്തിയവർ ഘോഷയാത്രക്കാരേ കല്ലെറിയാൻ സമീപത്തേ 3 നിലയുള്ള സഹാറാ ഹോട്ടൽ ഉപയോഗിച്ചിരുന്നു. സഹാറ ഹോട്ടൽ കലാപകാരികൾ താവളം ആക്കുകയും ചെയ്തു. പിന്നീട് ഈ ഹോട്ടൽ പോലീസ് ബുൾഡോസറിനു ഇടിച്ച് നിരത്തുകയായിരുന്നു.