ഹിമാചല്‍ പ്രദേശിലുണ്ടായ കനത്ത മഴയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, 12 മരണം

ന്യൂഡല്‍ഹി. ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ 9 കെട്ടിടങ്ങള്‍ തകര്‍ന്നു. അതേസമയം ഹിമാചലില്‍ ബുധനാഴ്ച മാത്രം 12 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ ബുധാഴ്ച രാത്രി നിരവധി വീടുകളാണ് തകര്‍ന്നത്. അതേസമയം 24 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായത് കുളു അന്നി പ്രദേശത്താണ്. സംഭവത്തില്‍ നിരവധി കെട്ടിടങ്ങല്‍ തകരുകയും നൂറോളം വാഹനങ്ങള്‍ ഒലിച്ച് പോകുകയും ചെയ്തു. അതേസമയം കെട്ടിടങ്ങള്‍ തകരുമ്പോള്‍ അരും അപകടത്തില്‍ പെട്ടിട്ടില്ലെന്നാണ് വിവരം. അതേസമയം കെട്ടിടങ്ങള്‍ തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിവിധ സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നതോടെ ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്യ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സ്ഥിതിയാണ്. വിവിധ അപകടങ്ങളില്‍ 5 പേര്‍ മരിച്ചുവെന്നാണ് വിവരം.