സംസ്ഥാനത്ത് ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. സംസ്ഥാനത്ത് ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്നലെ പെയ്ത തോതില്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. എന്നാല്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. അതേസമയം കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ ശക്തമായ മഴ പല ജില്ലകളിലും ലഭിച്ചു.

കണ്ണൂരില്‍ പെയ്ത മഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. മട്ടന്നൂര്‍ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപത്തുള്ള വീടുകളില്‍ വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാലിലൂടെ പുറത്തേക്ക് ഒഴുകിയ വെള്ളമാണ് വീടുകളില്‍ കയറിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് വെള്ളം കയറിയത്. രാത്രി ഏഴ് മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു.