പറക്കുന്നതിനിടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു ; നാലു മരണം

മെൽബൺ: ഓസ്ട്രേലിയയുടെ ഗോൾഡ് കോസ്റ്റ് തീരത്ത് രണ്ടു ഹെലിക്കോപ്റ്ററുകൾ ആകാശത്തു കൂട്ടിയിടിച്ച് നാലു യാത്രക്കാർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഓസ്ട്രേലിയയുടെ ഗോൾഡ് കോസ്റ്റ് തീരത്താണ് അപകടം ഉണ്ടായത്.

പറന്നുയരുകയായിരുന്ന ഹെലിക്കോപ്റ്ററും പറന്നിറങ്ങുകയായിരുന്നതുമാണ് കൂട്ടിയിടിച്ചത്. ഇവയിലൊന്ന് തീരത്തെ മണൽത്തിട്ടയിൽ സുരക്ഷിതമായി ഇറങ്ങി. മറ്റേത്‌ പൂർണമായും തകർന്നു. ഇതിലെ യാത്രക്കാരാണ് മരിച്ചവരും പരിക്കേറ്റവരും.

അപകടകാരണം അന്വേഷിക്കുകയാണെന്ന് ഓസ്ട്രേലിയൻ ഗതാഗത സുരക്ഷാ ബ്യൂറോ മേധാവി ആഗ്നസ് മിച്ചൽ പ്രതികരിച്ചു.