എല്ലാ രാത്രിയും ആരോ കഴുത്ത് ഞെരിക്കുന്നതായി തോന്നുമായിരുന്നു, ഹേമ മാലിനി

ഒരു കാലത്ത് ബോളിവുഡ് സിനിമയുടെ മുഖമായിരുന്നു ഹേമ മാലിനി.സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് ഇപ്പോൾ നടി.ഇപ്പോഴും നിരവധി ആരാധകരാണ് ഹേമ മാലിനിക്കുള്ളത്. 1961ൽ പുറത്തിറങ്ങിയ ഇതും സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ധർമേന്ദ്രയാണ് ഭർത്താവ്. 70കളിലാണ് ഹേമമാലിനിയും ധർമേന്ദ്രയും പ്രണയത്തിലാവുന്നത്. ഹേമ മാലിനിയുടെ പിതാവിന് ധർമേന്ദ്രയുമായുളള വിവാഹത്തിനോട് താൽപര്യമില്ലായിരുന്നു.വിവാഹിതനായ പുരുഷനെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കാൻ അച്ഛന് താൽപര്യമില്ലായിരുന്നു.അച്ഛന്റെ നിര്യാണത്തിന് ശേഷമാണ് ധർമേന്ദ്രയെ ഹേമമാലിനി വിവാഹം കഴിക്കുന്നത്.

ഇപ്പോളിതാ തനിക്കുണ്ടായൊരു പ്രേതാനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടി ഹേമ മാലിനി. വാക്കുകൾ, എല്ലാ രാത്രിയും ആരോ എന്റെ കഴുത്ത് ഞെരിക്കുന്നതായി തോന്നുമായിരുന്നു. എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു. പിന്നീട് ഞാൻ അമ്മയോടൊപ്പം കിടക്കാൻ തുടങ്ങി. ഞാൻ അസ്വസ്ഥയാകുന്നത് അമ്മ ശ്രദ്ധിച്ചിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ ഞങ്ങളത് വിട്ടു കളയുമായിരുന്നുള്ളൂ. എന്നാൽ എല്ലാ രാത്രിയും ഇതായിരുന്നു അവസ്ഥ. അതോടെ ഞങ്ങൾ പുതിയ വീട് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു

ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ താരങ്ങളിൽ ഒരാളാണ് ഹേമ മാലിനി. ധാരാളം ഹിറ്റു ചിത്രങ്ങളിലെ നായികയായിരുന്നു. ഷോലെ പോലെ ബോളിവുഡിലെ ഐക്കോണിക് ആയി മാറിയ ചിത്രങ്ങളിലെ നായികയായിരുന്നു ഹേമ മാലിനി.