സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി. ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാല്‍ കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പീഡനപരാിയില്‍ കോഴിക്കോട് സെക്ഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അുവദിച്ചത്.

ഈ ഉത്തരവിലെ പിഴവുകള്‍ അതിജീവിത അപ്പീലില്‍ ചൂണ്ടിക്കാട്ടി. സെക്ഷന്‍സ് കോടതിയിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്.