സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറ അയൽവാസിയുടെ വീട്ടിലേക്ക് വേണ്ട ഹൈക്കോടതി

കൊച്ചി. സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറയിലൂടെ അയൽവാസിയുടെ വീട്ടിലേക്ക്‌ എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി ക്യാമറവെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി ആലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ് വിജി അരുൺ ആവശ്യപ്പെട്ടു.

അയൽവാസിവെച്ച സിസിടിവി ക്യാമറയുടെ ഫോക്കസിങ് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ച് എറണാകുളം ചേരനെല്ലൂർ സ്വദേശിനിയാണ്‌ ഹർജി നൽകിയത്. ഇതിലൂടെ സ്വകാര്യത ലംഘിക്കപ്പെടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ചു. നിർദേശങ്ങൾ നൽകാനായി സംസ്ഥാന പോലീസ് മേധാവിയെ സ്വമേധയാ കക്ഷിചേർത്തു.