ആരാധനാലയങ്ങലിൽ വെടിക്കെട്ട് വേണ്ടെന്ന് ഹെെക്കോടതി, നിരോധനം ഏർപ്പെടുത്തി

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങലിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹെെക്കോടതി. അസമയത്ത് വെടിക്കെട്ട് നടത്തുന്നതിനാണ് നിരോധനം. ദെെവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രസ്ഥത്തിലും പറയുന്നില്ലെന്ന് ഹെെക്കോടതി പറഞ്ഞു. അസമയത്ത് വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹെെക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നുംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.