ആലപ്പുഴയില്‍ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍

ആലപ്പുഴ. വിദേശ വനിതയെ ഹോം സ്‌റ്റേയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷയാസാണ് അറസ്റ്റിലായത്. മസാജ് ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ വിദേശ വനിത താമസിച്ചിരുന്ന മുറിയില്‍ കയറി പീഡിപ്പിച്ചു എന്നാണ് കേസ്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ കലക്ടറേറ്റ് ജംക്ഷന് സമീപത്തുള്ള ഹോം സ്‌റ്റേയിലാണ് പീഡനം നടന്നത്. തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. വിദേശ വനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യു.