ജീവിതം ആസ്വദിച്ച് തുടങ്ങിയപ്പോള്‍ ആക്‌സിഡന്റിന്റെ രൂപത്തില്‍ ദൈവം ഇച്ചായനെ കൊണ്ടു പോയി, യുവതിയുടെ കുറിപ്പ്

സോഷ്യല്‍ ലോകത്ത് പലതരം ചലഞ്ചുകളും സജീവമായി നടക്കുന്നുണ്ട്. ഇതില്‍ പലതും വളരെയധികം ശ്രദ്ധിക്കപ്പെടുകയും നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്നത് സിംഗിള്‍ പേരന്റ് ചലഞ്ചാണ്. പങ്കാളികളെ നഷ്ടപ്പെട്ട പലരും തങ്ങളുടെ മക്കളുടെ ചിത്രങ്ങളും കുറിപ്പുമായി രംഗത്ത് എത്തുന്നുണ്ട്. അത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹണി ജേക്കബ് എന്ന യുവതി.

ഭര്‍ത്താവിന്റെ മരണ ശേഷം മകനെ ഒറ്റക്ക് വളര്‍ത്തുകയാണ് ഹണി. ജീവിതം ആസ്വദിച്ച് തുടങ്ങിയപ്പോള്‍ ആക്‌സിഡന്റിന്റെ രൂപത്തില്‍ ദൈവം ഇച്ചായനെ കൊണ്ടു പോയെന്നും. താനും മകനും അപ്പോള്‍ തനിച്ചായി പോയെന്നും സഹതാപ കണ്ണുകള് വിധവ എന്ന പരിവേഷം തന്നെങ്കിലും…. ഒരിക്കലും എന്നെ അങ്ങനെ കാണാതെ എന്തിനും കട്ടക് കൂടെ നില്‍ക്കുന്ന എന്റെ കുടുംബവും ബന്ധുക്കളും കൂട്ടുകാരും ആണ് എന്റെ ബലമെന്നും യുവതി കുറിക്കുന്നു.

ഹണി ജേക്കബിന്റെ കുറിപ്പ്, ശെരിക്കും അതൊരു ചലഞ്ച് തന്നെയാണ്. ഒരേ സമയം അമ്മയും അപ്പനും ആയി ജീവിക്കുക എന്നുള്ളത്. ജീവിതം ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും ഒരു ആക്‌സിഡന്റ് ന്റ് രൂപത്തില്‍ ദൈവം ഇച്ചായനേ കൊണ്ട് പോയപ്പോള്‍ തനിച്ചായി പോയത് ഞാനും മോനും ആണ്. നമുക്ക് നേരെ നീളുന്ന സഹതാപ കണ്ണുകള് വിധവ എന്ന പരിവേഷം തന്നെങ്കിലും. ഒരിക്കലും എന്നെ അങ്ങനെ കാണാതെ എന്തിനും കട്ടക് കൂടെ നില്‍ക്കുന്ന എന്റെ കുടുംബവും ബന്ധുക്കളും കൂട്ടുകാരും ആണ് എന്റെ ബലം.

NB: ഒരു ചലഞ്ച് പോസ്റ്റ് ഇലും പങ്കെടുക്കാത്ത ഞാന്‍ ഇതിടന്‍ കാരണം. ‘ചേച്ചി സിംഗിള്‍ പരെന്റ് ചലഞ്ച് പോസ്റ്റ് ഇട്ടില്ലെ എന്നും ചോദിച്ചു 2 ദിവസം ആയി എന്റെ പുറകെ നടകുന്ന എന്റെ അനിയന്‍’ Jithin Francis.