സർജറി ചെയ്ത് മാറിയതാണോ? ഈ പാന്റ് എവിടെ നിന്നാണ് എന്നൊക്കെയാണ് ചോദ്യം,ബോഡിഷെയിമിം​ഗിനെക്കുറിച്ച് ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ‘മോൺസ്റ്റർ’ ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

ഇപ്പോളിതാ ബോഡിഷെയിമിം​ഗിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ, ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേർഷനാണ് നടക്കുന്നത്. സർച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നതെന്നാണ് ചിന്തിച്ചിരുന്നത്. ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവൽ. എന്താണ് ചെയ്യുക എന്നറിയില്ല. പലപ്പോഴും ഓപ്ഷനില്ല. ഇതൊക്കെ എഴുതുന്നവർ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തിൽ ജീവിക്കുന്നതല്ലേ നല്ലത്.

ഇതൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്റെ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണിത് ചെയ്യുന്നത്. നമ്മളുടെ കുടുംബത്തിലോ സുഹൃത്തുക്കൾക്കിടയിലോ ഇങ്ങനെ ചെയ്യുന്നവരില്ല. കമന്റിടുന്നതിൽ മിക്കവരും ഫേക്കായിരിക്കും. പുറത്തിറങ്ങുമ്പോൾ അവിടേയും ഇവിടേയും ഇരുന്ന് കമന്റടിക്കുന്നവരായിരിക്കും സോഷ്യൽ മീഡിയയിൽ കമന്റിടുന്നത്. അത് അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെയെന്ന് എനിക്കും അറിയില്ല

സർജറി ചെയ്ത് മാറിയതാണോ എന്ന് ചോദിക്കുന്നവരുണ്ടല്ലോ എന്ന് അവതാരക ഹണിയോട് ചോദിക്കുന്നുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് മുതൽ ഇത് കേൾക്കുന്നുണ്ട്. പ്രശ്സതമായൊരു ഡയലോഗ് വരെയുണ്ട്. ഈയ്യടുത്ത് ഞാൻ ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് വളരെ കംഫർട്ടബിൾ ആയൊരു ബ്രാന്റാണത്. അതുകൊണ്ട് യൂസ് ചെയ്യുന്നു

എന്നെ ഇതൊന്നും ഇപ്പോൾ അലട്ടാറില്ല. ചോദിക്കുമ്പോൾ മറുപടി പറയുന്നുവെന്നല്ലാതെ. അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞുവെന്ന് ചിന്തിക്കാൻ തുടങ്ങിയാൽ നമുക്ക് മുന്നോട്ട് പോവുക സാധ്യമാകില്ല. പറയുന്നവർ പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്നാണ് ഹണി റോസ് പറയുന്നത്. അഭിമുഖത്തിൽ കല്യാണത്തെക്കുറിച്ച് മുമ്പ് ഹണി റോസ് പറഞ്ഞതിനെക്കുറിച്ചും ചോദിക്കുന്നുണ്ട്. കല്യാണം കഴിക്കില്ല എന്ന് പറഞ്ഞിരുന്നു. എട്ട് ർഷം മുമ്പായിരുന്നു അത്. പക്ഷെ ഇ്പ്പോൾ ആ തീരുമാനത്തിൽ മാറ്റം വന്നിട്ടുണ്ട്. നല്ലൊരു ആൾ വന്നാൽ നോക്കാം എന്നായിട്ടുണ്ട്. പക്ഷെ ഇപ്പോഴില്ല