സാരിയുടുക്കുന്നത് ഇഷ്ടമല്ല, ഇപ്പോൾ പാന്റ്സ് ധരിക്കാനാണിഷ്ടം- ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ‘മോൺസ്റ്റർ’ ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

ഇപ്പോഴിതാ സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർത്ഥിക്കാറുണ്ടെന്ന് ഹണി റോസ് പറഞ്ഞിരിക്കുകയാണ്. തനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ വേഷം പാന്റ്‌സ് ആണ്. സാരിയിൽ താൻ സുന്ദരിയാണെന്ന് പറയുന്നവർ ഉണ്ടെങ്കിലും തനിക്ക് സാരി ഉടുക്കുന്നത് ഇഷ്ടമല്ല എന്നാണ് ഹണി റോസ് തുറന്നു പറഞ്ഞിരിക്കുന്നത്. സാരിയിൽ താൻ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ തനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുത്ത് നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർഥിക്കാറുണ്ട്. ഗൗൺ ഇഷ്ടമാണ്. കുറെ നാൾ ഗൗൺ ആയിരുന്നു വേഷം.

ബോറടിച്ചപ്പോൾ അതു മാറ്റി. ജീൻസ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്‌സ് ധരിച്ചു തുടങ്ങി. ജീൻസിനെക്കാൾ പാന്റ്‌സ് ആണ് കംഫർട്ടബിൾ. കടയിൽ പോയി സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. അമ്മയാണ് ഷോപ്പിംഗിന് ഒപ്പം വരുക. തങ്ങൾ അവിടെയുള്ള എല്ലാം എടുത്തു നോക്കും. അതിൽ രണ്ടുപേർക്കും ഇഷ്ടപ്പെടുന്നതു വാങ്ങും. അമ്മയോടൊപ്പം ഷോപ്പിംഗിന് പോകുന്നത് രസകരമാണ്. ബ്രാൻഡഡ് സാധനങ്ങൾ അധികം ഉപയോഗിക്കുന്ന ആളല്ല താൻ. ധരിക്കുമ്പോൾ കംഫർട്ട് ലഭിക്കുന്ന വസ്ത്രം ഏതു ബ്രാൻഡിന്റെ ആണെങ്കിലും ഉപയോഗിക്കും