ക്രിസ്തുമസിനും അതീവ ​ഗ്ലാമറസായി ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.

തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ‘മോൺസ്റ്റർ’ ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

ഹണി റോസിൻറെ ക്രിസ്മസ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ചുവന്ന ഗ്ലൌണിൽ അതീവ സുന്ദരിയായി ക്രിസ്മസ് സമ്മാനങ്ങൾക്കിടയിൽ നിൽക്കുന്ന ചിത്രം ഹണി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഒപ്പം വൈനുമായി നിൽക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ചിത്രങ്ങൾ വൈറലയതിന് പിന്നാലെ ഈ ഫോട്ടോഷൂട്ടിൻറെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ജോസ് ചാൾസ് ആണ് ഈ ഫോട്ടോഷൂട്ടിൻറെ ഫോട്ടോഗ്രാഫർ. മേക്കപ്പ് രജിഷാ ശശി.