കനത്ത മഴയില്‍ കോട്ടയത്ത് വീട് തകര്‍ന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം. കനത്ത മഴയില്‍ കോട്ടയം പൂഞ്ഞാര്‍ തെക്കേക്കരയില്‍ വീട് തകര്‍ന്നു. പെരിങ്ങുളം റോഡില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം മീനച്ചിലാറിന്റെ സമീപത്തുള്ള വീടാണ് തകര്‍ന്നത്. പാറയില്‍ ജോസഫ് എന്ന വ്യക്തിയുടെ വീടാണ് തകര്‍ന്നത്. മഴയില്‍ ആറിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

അതേസമയം വീട്ടിലുണ്ടിയിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ ശബ്ദം കേട്ട് ഓടിമാറുകയായിരുന്നു, കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് കാരണം.