എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വിഷം കൊടുത്ത് കൊന്ന യുവതിയുടെ വീട് അടിച്ചുതകര്‍ത്തു

ചെന്നൈ. മകനേക്കാള്‍ മികച്ച മാര്‍ക്ക് നേടിയ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്ന കേസില്‍ അറസ്റ്റിലായ സഹായ മേരി വിക്ടോറിയയുടെ വീട് അജ്ഞാതര്‍
അടിച്ചുതകര്‍ത്തു. കാരയ്ക്കല്‍ നെഹ്‌റുനഗര്‍ സ്വദേശി രാജേന്ദ്രന്‍ മാലതി ദമ്പതികളുടെ മകന്‍ ബാലമണികണ്ഠനാണ് കൊല്ല്‌പ്പെട്ടത്.

വാതിലും ജനലും തര്‍ക്കുകയും വീടിന് ഉള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുവാന്‍ പോലീസ് അന്വേഷണം ശക്തമാക്കി.

പുതുച്ചേരിയിലെ കാരസ്‌ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലമണികണ്ഠനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹായറാണ് വിക്ടോറിയ എന്ന സ്ത്രീയെ പോലീസ് പിടികൂടി. എങ്ങനെയെങ്കിലും തന്റെ കുട്ടിയെ സ്‌കൂളില്‍ ഒന്നാത് എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ബാലമണികണ്ഠന്‍ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ വീട്ടുകാര്‍ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ക്ക് മനസ്സിലായി. കാര്യം വീട്ടുകാരോ ഡോക്ടര്‍ പറയുകയും കുട്ടിയോട് ചോദിക്കുകയും ചെയ്തു. സുരക്ഷ ജീവനക്കാരന്‍ ജൂസ് നല്‍കിയെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

തുടര്‍ന്ന് സ്‌കൂളിലെ സുരക്ഷ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നുവെന്നും അവരാണ് ജൂസ് കുട്ടിക്ക് നല്‍കുവാന്‍ പറഞ്ഞതെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴായിരുന്നു മറ്റൊരു കുട്ടിയുടെ അമ്മയാണ് ജൂസ് നല്‍കിയതെന്ന മനസ്സിലാക്കിയത്. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.