കൈകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍

തൃശൂര്‍. കൈകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂരിലാണ് സംഭവം. അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ട് പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി 12 മണിക്ക് മകന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കൊടുത്തത് രാധയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് രാധ മുറിയിലുണ്ടായിരുന്നതായി ഭര്‍ത്താവും മൊഴി നല്‍കിയിട്ടുണ്ട്. രാധയും ഭര്‍ത്താവും അടക്കം ആറ് പേരാണ് ഇവിടെ താമസിക്കുന്നത്.

അതേസമയം മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തില്‍ പരിക്കുകളോ മര്‍ദ്ദനമേറ്റതിന്റെ പാടുകളോ ഇല്ല. സ്വയം കൈകള്‍ കെട്ടി ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ഉണ്ടെന്നും പോലീസ് പറയുന്നു.