ബ്രിട്ടീഷ് എണ്ണ കപ്പലിൽ ഹൂതികൾ മിസൈൽ ഇട്ടു കത്തുന്നു, ചെങ്കടലിൽ രക്ഷകരായി ഇന്ത്യൻ നേവി ആദ്യം ഓടി എത്തി

ബ്രിട്ടനു നേരേ ഹൂതി ഭീകരരുടെ ആക്രമണം. ചെങ്കടലിൽ എണ്ണ കപ്പലിനു നേരേ മിസൈൽ ആക്രമണം. കപ്പൽ തീപിടിച്ചു..രക്ഷാ പ്രവർത്തനവുമായി ഇന്ത്യൻ നാവിക സേന. ബ്രിട്ടനെതിരെ ഹൂതി തീവ്രവാദികളുടെ അക്രമണം ഉണ്ടായിരിക്കുന്നു. ഏഥൻ കടലിൽ‌ പെട്രോളിയം ഉത്പന്നങ്ങളുമായി വന്ന ബ്രിട്ടന്റെ ചരക്ക് കപ്പലിന് നേരെയായിരുന്നു ആക്രമണം.

ഹൂതി തീവ്രവാദികൾ കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. എട്ട് മണിക്കൂറോളമായി കപ്പലിന് തീപിടിച്ചിരുന്നു. കപ്പലിൽ അ​ഗ്നി ശമന ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വ്യക്തമാക്കൾ അറിയിച്ചു. അതേസമയം ഹൂതി ഭീകരവാദികൾ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കപ്പലിനെ ബ്രിട്ടന്റെ എണ്ണക്കപ്പൽ‌ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ട്രാഫിക് ​ഗുര എന്ന കമ്പനിയുടെ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. തീവ്രവാദികൾ മിസൈൽ ഉപയോ​ഗിച്ചാണ് കപ്പലിന് നേരെ ആക്രമണം നടത്തിയത്. എണ്ണക്കപ്പലിനാണ് തീ പിടിച്ചത്. ഇതുമൂലം ലക്ഷക്കണക്കിന് ലിറ്റർ എണ്ണയായിരിക്കും കടലിലൂടെ ഒഴുകുക.