പുറത്താക്കല്‍ പ്രതീക്ഷിച്ചത്- സ്വപ്‌ന സുരേഷ്

പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് സ്വര്‍ണക്കടത്തുക്കേസ് പ്രതി സ്വപ്‌ന സുരേഷ്. സഹായിച്ചിരുന്നവര്‍ പോലൂം പിന്മാറുകയാണ്. എച്ച്ആര്‍ഡിഎസ് നല്‍കിയ വീടും മാറേണ്ടിവരുമെന്ന് സ്വപ്‌ന പ്രതികരിച്ചു.

സ്വപ്‌നയുടെ കാര്‍ ഡ്രൈവറെ നേരത്തേ പിന്‍വലിച്ചിരുന്നു. സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

എച്ച്ആര്‍ഡിഎസില്‍ വനിത ശാക്തീകരണം സിഎസ്ആര്‍ വിഭാഗം ഡയറക്ടറായിരുന്ന സ്വപ്‌ന ഒരാഴ്ച മുന്‍പ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് മാറിയിരുന്നു.